പത്തനംതിട്ട: റാന്നിയിൽ പമ്പ നദിയിൽ ഒഴുക്കിൽപ്പെട്ട മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. തിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരഞ്ജന എന്നിവരുടെ മൃതദേഹങ്ങളാണ് രാത്രിയോടെ കണ്ടെത്തിയത്. നേരത്തെ ഇവർക്കൊപ്പം ഒഴുക്കിൽപ്പെട്ട ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
മൃതദേഹങ്ങൾ റാന്നി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ അടുത്ത ദിവസം ബന്ധുക്കൾക്ക് കൈമാറും. റാന്നി ചന്തക്കടവിൽ വൈകീട്ടോടെയാണ് സംഭവം ഉണ്ടായത്.
സഹോദരന്റെ വീട്ടിൽ എത്തിയ അനിൽകുമാറും കുടുംബവും ഗൗതത്തെ കൂട്ടി നദിയിൽ തുണി അലക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഗൗതം നദിയിലേക്ക് ഇറങ്ങി. ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അനിൽകുമാറും നിരഞ്ജനയും ഒഴുക്കിൽപ്പെടുകയായിരുന്നു. പെയിൻറിങ് തൊഴിലാളിയാണ് മരിച്ച അനിൽകുമാർ. 12ാം ക്ലാസ് വിദ്യാർത്ഥിയാണ് നിരഞ്ജന.
Discussion about this post