Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

സ്‌ട്രെസ്സും ടെൻഷനുമുണ്ടോ?; എന്നാൽ അൽപ്പം മധുരം കഴിക്കാം

by Brave India Desk
Feb 5, 2024, 03:46 pm IST
in Food, Kerala, Health
Share on FacebookTweetWhatsAppTelegram

വിവിധ കാരണങ്ങളാൽ ടെൻഷനും മാനസിക സംഘർഷവുമെല്ലാം അനുഭവിക്കുന്നവരാണ് നമ്മൾ. അധികമായാൽ ഇവയെല്ലാം നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കും. ഇത് മനസ്സിലാക്കി ടെൻഷനും സമ്മർദ്ദവുമെല്ലാം നിയന്ത്രിക്കാൻ ചിലർ ശ്രമിക്കും. എന്നാൽ മറ്റ് ചിലർക്കാകട്ടെ ഇതിന് കഴിയുകയില്ല. അത്തരക്കാർക്ക് ഈ പ്രശ്‌നം നേരിടാൻ അൽപ്പം മധുരമാകാം. അതായത് ഡാർക്ക് ചോക്ലേറ്റ് കഴിക്കാം.

70 ശതമാനവും കൊക്കേ അടങ്ങുന്നതാണ് ഡാർക്ക് ചോക്ലേറ്റ്. 100 ഗ്രാം ഡാർക്ക് ചോക്ലേറ്റിൽ 11 ഗ്രാം ഫൈബർ, 67 ഗ്രാം ഇരുമ്പ്, 58 ഗ്രാം മഗ്നീഷ്യം, 89 ഗ്രാം ചെമ്പ്, 98 ഗ്രാം മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും ഡാർക്ക് ചോക്ലേറ്റ് കഴിക്കാം. 40 ഗ്രാം ഡാർക്ക് ചോക്ലേറ്റ് നിത്യവും കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് നൽകുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്. ഇനി എങ്ങനെയാണ് ഡാർക്ക് ചോക്ലേറ്റ് സമ്മർദ്ദം അകറ്റുന്നത് എന്ന് നോക്കാം.

Stories you may like

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

സമ്മർദ്ദം അകറ്റാൻ നമ്മുടെ ശരീരത്തെ സഹായിക്കുന്ന ഒന്നാണ് ഫ്‌ളവനോയിഡ്. ഡാർക്ക് ചോക്ലേറ്റ് ഫ്‌ളവനോയിഡുകളാൽ സമ്പുഷ്ടമാണ്. ഇത് സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിനെ നിയന്ത്രിക്കുന്നു. അതുവഴി നമ്മുടെ മാനസികാവസ്ഥയും മെച്ചപ്പെടുന്നു. തുടർച്ചയായി രണ്ട് ആഴ്ച ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഉത്കണ്ഡ കുറയ്ക്കാൻ ഉതകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ബ്ലഡ് ഫ്‌ളോ വർദ്ധിപ്പിക്കാൻ ഡാർക്ക് ചോക്ലേറ്റിന് കഴിയും. ഇത് വഴി സമ്മർദ്ദം കുറയും. അതിനാൽ പിബി ഉള്ളവർ ഡാർക്ക് ചോക്ലേറ്റ് ശീലമാക്കുന്നത് നന്നായിരിക്കും. മസ്തിഷ്‌കത്തിലെ എൻഡോർഫിൻ, സെറോടോണിൻ എന്നിവയുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്ന സംയുക്തങ്ങൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്നു. ഇത് നമുക്ക് എല്ലായ്‌പ്പോഴും സന്തോഷകരമായ മാനസികാവസ്ഥ നൽകും. ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ശ്രദ്ധയും ഓർമ്മശക്തിയും വർധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തനമാക്കുന്നുണ്ട്.

മാനസിക സമ്മർദ്ദം കുറഞ്ഞാൽ അത് നമ്മുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ ആകും ഉണ്ടാക്കുക. രക്തസമ്മർദ്ദത്തിന്റെ അളവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രണത്തിലാകുമെന്നതിനാൽ പൊണ്ണത്തടിയുള്ളവരിൽ ശരീരഭാരം കുറയാൻ ആരംഭിക്കും. ഡാർക്ക് ചോക്ലേറ്റ് നിത്യവും കഴിക്കുന്നവർക്ക് ഭക്ഷണത്തോടുള്ള ആസക്തി കുറവായിരിക്കും. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഡാർക്ക് ചോക്ലേറ്റ്. അതുകൊണ്ട് തന്നെ ക്യാൻസറിനെ പ്രതിരോധിക്കുന്നു. ശരീരത്തെ ദോഷകരമായ രശ്മികളിൽ നിന്നും സംരക്ഷിക്കാൻ ഡാർക്ക് ചോക്ലേറ്റിന് കഴിവുണ്ട്.

Tags: Dark Chocolatestresstension
Share1TweetSendShare

Latest stories from this section

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

Discussion about this post

Latest News

വിന്റർ ഒളിമ്പിക്സ് ഗ്രാമത്തിൽ ‘കോണ്ടം’ ക്ഷാമം! മൂന്ന് ദിവസത്തിനിടെ തീർന്നത് പതിനായിരം പാക്കറ്റുകൾ; അത്ലറ്റുകളുടെ അമിത ആവശ്യം സംഘാടകരെ കുഴപ്പിക്കുന്നു

വിന്റർ ഒളിമ്പിക്സ് ഗ്രാമത്തിൽ ‘കോണ്ടം’ ക്ഷാമം! മൂന്ന് ദിവസത്തിനിടെ തീർന്നത് പതിനായിരം പാക്കറ്റുകൾ; അത്ലറ്റുകളുടെ അമിത ആവശ്യം സംഘാടകരെ കുഴപ്പിക്കുന്നു

അന്ന് കുഞ്ചാക്കോ ബോബന് പിണഞ്ഞ ആ അബദ്ധം ശ്രദ്ധിച്ചിരുന്നോ? ഗൗരവമേറിയ രംഗത്തിനിടയിലെ ചിരി, സോഷ്യൽ മീഡിയയിൽ വൈറൽ

അന്ന് കുഞ്ചാക്കോ ബോബന് പിണഞ്ഞ ആ അബദ്ധം ശ്രദ്ധിച്ചിരുന്നോ? ഗൗരവമേറിയ രംഗത്തിനിടയിലെ ചിരി, സോഷ്യൽ മീഡിയയിൽ വൈറൽ

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

എയർ ഇന്ത്യയ്ക്ക് എട്ടിന്റെ പണി; ഫിറ്റ്‌നസ് ഇല്ലാതെ പറന്നത് 8 തവണ! ഒരു കോടി രൂപ പിഴയിട്ട് ഡിജിസിഎ; യാത്രക്കാരുടെ ജീവൻ വെച്ച് കളിച്ചതിന് തിരിച്ചടി

ചൈനയ്ക്ക് മുന്നിൽ ഇന്ത്യയുടെ ‘അദൃശ്യ’ മതിൽ; ചിക്കൻ നെക്ക് ഇടനാഴിയിൽ 35 കി.മീ ഭൂഗർഭ റെയിൽപാത വരുന്നു!സിലിഗുരി ഇടനാഴി ഇനി കൂടുതൽ സുരക്ഷിതം

ചൈനയ്ക്ക് മുന്നിൽ ഇന്ത്യയുടെ ‘അദൃശ്യ’ മതിൽ; ചിക്കൻ നെക്ക് ഇടനാഴിയിൽ 35 കി.മീ ഭൂഗർഭ റെയിൽപാത വരുന്നു!സിലിഗുരി ഇടനാഴി ഇനി കൂടുതൽ സുരക്ഷിതം

സഞ്ജുവിന്റെ ആ പ്രശ്നം അയാൾക്ക് പണിയാകുന്നു, സാങ്കേതിക പിഴവുകൾ തിരുത്താൻ ഉപദേശവുമായി സുനിൽ ഗവാസ്കർ; ശരിവെച്ച് ആരാധകരും

സഞ്ജുവിന്റെ ആ പ്രശ്നം അയാൾക്ക് പണിയാകുന്നു, സാങ്കേതിക പിഴവുകൾ തിരുത്താൻ ഉപദേശവുമായി സുനിൽ ഗവാസ്കർ; ശരിവെച്ച് ആരാധകരും

പാകിസ്ഥാനെ തോൽപ്പിക്കാൻ എന്തിനാടാ ഇന്ത്യ, ആ ആഭ്യന്തര ടീമിനും ഐപിഎൽ ടീമിനും അത് പറ്റും: ഇർഫാൻ പത്താൻ

ഒരു മാസം ട്രെയിനിംഗ് തന്നാൽ മതി, ആ താരത്തെ ഞാൻ ഇനിയും പുറത്താക്കും; പഴയ പോരാട്ടവീര്യം ഓർത്തെടുത്ത് ഇർഫാൻ

ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ്; അട്ടിമറികളുടെ പെരുമഴക്കാലം, വമ്പൻമാർക്ക് പേടിക്കാലം

ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ്; അട്ടിമറികളുടെ പെരുമഴക്കാലം, വമ്പൻമാർക്ക് പേടിക്കാലം

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഭാരതം കുതിക്കുന്നത് ലോകശക്തിയായി; വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ കരുത്തിന്റെ അടയാളം!; ആത്മവിശ്വാസം പ്രകടിപ്പിച്ച് പിയൂഷ് ഗോയൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies