തൃശൂർ: ഗുരുവായൂർ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും. ഇടത്തിരികത്തുകാവിൽ താലപ്പൊലി ആയതിനെ തുടർന്നാണ് ക്ഷേത്രം നേരത്തെ അടയ്ക്കുന്നത്. നട അടച്ച സമയത്ത് ദദർശനം, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ നടത്താൻ സാധിക്കില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.
പുലർച്ചെ തുറന്ന നടന്ന 11.30 ഓടെ അടയ്ക്കും. വൈകീട്ട് നാലരയ്‌ക്കേ പിന്നീട് നട തുറക്കുകയുള്ളൂ. രാത്രിയും നേരത്തെ നട അടയ്ക്കും. അത്താഴപ്പുജ കഴിഞ്ഞ് 9.30 ഓടെയാകും നട അടയ്ക്കുക. വിളക്ക് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കുന്നതല്ല. ഉച്ചയ്ക്ക് 12നും രാത്രി 10നും പഞ്ചവാദ്യം, മേളം എന്നിവയോടെ മൂന്നാനപ്പുറത്ത് എഴുന്നള്ളിപ്പ് ഉണ്ടാകും.
Discussion about this post