തൃശ്ശൂര്‍: ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കൊടകരയിലാണ് സംഭവം. ഇന്ന് രാവിലെ നാലുമണരയോടെയാണ് അപകടം ഉണ്ടായത്. വേളാങ്കണ്ണി – ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ലോറി വന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്.
ദേശീയപാതയില്‍ നിന്നും കൊടകര സെന്ററിലേക്ക് ഇറങ്ങുകയായിരുന്നു ബസ്. ഓവര്‍ടൈക്ക് ചെയ്യാന്‍ നോക്കിയ ബസ് മുന്നില്‍ പോയ ലോറിയ്ക്ക് പിന്നില്‍ ബസ് ആദ്യം ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബസിന് പിന്നില്‍ വന്നിരുന്ന മറ്റൊരു ലോറി നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ചുകയറുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ബസിന്റെ മുന്‍വശവും പിന്‍വശവും തകര്‍ന്ന നിലയിലാണ്.
സംഭവം നടന്ന ഉടനെ പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെന്റ് ജെയിംസ്, എന്നി ആശുപത്രികളില്‍ എത്തിച്ചു . ദുരുതര പരിക്കേറ്റവരെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Discussion about this post