തിരുവനന്തപുരം; സാധാരണക്കാരന് മേൽ കെഎസ്ഇബിയുടെ ഇരട്ടി പ്രഹരം. നിരക്ക് വർദ്ധനവിന് പിന്നാലെ സേവന നിരക്കും 10 ശതമാനം കൂട്ടി.പുതിയ നിരക്ക് ഇന്നലെ മുതൽ നിലവിൽ വന്നു. പോസ്റ്റ് സ്ഥാപിക്കാനും വയർ വലിക്കാനും മീറ്റർ മാറ്റിവെക്കാനും ട്രാൻസ്ഫോർമർ സ്ഥാപിക്കാനുമുള്ള ചെലവുകളിലും വൻവർധനവരുത്തി. ചിലയിനങ്ങളിൽ 70 ശതമാനംവരെയാണ് വർദ്ധന.പുതിയ കണക്ഷൻ, മീറ്റർ മാറ്റിവയ്ക്കൽ, ഉടമസ്ഥാവകാശം മാറ്റൽ എന്നിവയ്‌ക്കെല്ലാം ബാധകമാണ്.
2023 നവംബറിലാണ് വൈദ്യുതിക്ക് യൂണിറ്റിന് 20 പൈസ കൂട്ടിയത്. ഒപ്പം യൂണിറ്റിന് 19 പൈസ സർചാർജ്ജും ഈടാക്കുന്നുണ്ട്.2018 ഏപ്രിലിലാണ് ഇതിനു മുമ്പ് സേവന നിരക്കുകൾ കൂട്ടിയത്.
പ്രതിവർഷം 30 ലക്ഷത്തിലേറെ പേരാണ് പുതിയ കണക്ഷനോ കണക്ഷൻ മാറ്റാനോ അപേക്ഷിക്കുന്നത്. ഇതിന്റെ ഇരട്ടിയിലേറെ പോസ്റ്റ് മാറ്റിവയ്ക്കാനുള്ള അപേക്ഷ വരുന്നുണ്ട്. പ്രതിവർഷം ആയിരം കോടി നഷ്ടത്തിലാണ് കെ.എസ്.ഇ.ബി. താരിഫ് വർദ്ധനയിലൂടെ 720 കോടിയും അധിക സേവന നിരക്കിലൂടെ ബാക്കി നഷ്ടവും നികത്താമെന്നാണ് കണക്കുകൂട്ടൽ. 60 വരെ വർദ്ധന തേടിയാണ് കഴിഞ്ഞ വർഷം റഗുലേറ്ററി കമ്മിഷനെ സമീപിച്ചത്.
പുതിയ കണക്ഷനുള്ള ഫീസ് 10 ശതമാനം വർധിക്കുമ്പോൾ ലോഡ് അനുസരിച്ച് അധികം നൽകേണ്ടിവരുക 174 മുതൽ 2175 രൂപവരെയാണ്. വിവിധ വിഭാഗങ്ങളിലെ പുതുക്കിയ നിരക്ക്, ബ്രാക്കറ്റിൽ പഴയ നിരക്ക്
എൽ.ടി. സിംഗിൾ ഫെയ്സ് അഞ്ച് കിലോവാട്ട് വരെ- 914 രൂപ (1740 രൂപ-വർധന 174 രൂപ)
എൽ.ടി. ത്രീ ഫെയ്സ് 10 കിലോവാട്ട് വരെ – 4642 രൂപ (4220 രൂപ -വർധന 422)
എൽ.ടി. ത്രീ ഫെയ്സ് 10-28 കിലോവാട്ട് വരെ – 15,862 രൂപ (14,420 രൂപ -വർധന 1442)
എൽ.ടി. ത്രീഫെയ്സ് 25-50 കിലോവാട്ട് വരെ – 23,925 രൂപ (21,750 രൂപ -വർധന 2175)
പോസ്റ്റ് ഒന്നിന് കൂടുന്നത് 1635 രൂപമുതൽ 3407 രൂപവരെ (ബ്രാക്കറ്റിൽ പഴയ നിരക്കും വർധനയും)
സപ്പോർട്ട് പോസ്റ്റ് -7547 രൂപ (5540-2007 രൂപ)
എൽ.ടി. സിംഗിൾ ഫെയ്സ് കണക്ഷൻ പോസ്റ്റ്-സ്റ്റേയില്ലാതെ -8563 രൂപ (6700-1863 രൂപ)
എൽ.ടി. സിംഗിൾ ഫെയ്സ് കണക്ഷന്-സ്റ്റേ ഉൾപ്പെടെ -11,706 രൂപ (8170-3536 രൂപ)
എൽ.ടി. ത്രീഫെയ്സ് സ്റ്റേയില്ലാതെ-9365 രൂപ (7730-1635 രൂപ)
എൽ.ടി. ത്രീഫെയ്സ് സ്റ്റേ ഉൾപ്പെടെ-12,508 രൂപ (9200-3308 രൂപ) എൽ.ടി. ത്രീഫെയ്സ് സ്റ്റേക്ക് പകരം താങ്ങ് പോസ്റ്റോടെ -17,257 രൂപ (13,850-3407 രൂപ
Discussion about this post