എറണാകുളം: കാട്ടാനക്കൂടം വീട് തകർത്തു . വെള്ളരാംകുത്ത് മുകൾഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകർത്തത്. കോതമംഗലം മണികണ്ഠൻ ചാലിനടുത്താണ് സംഭവം. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ആക്രമണം ഉണ്ടായത്.
ശാരദ ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്. സംഭവ സമയം ശാരദ മറ്റൊരു വീട്ടിലായിരുന്നു. അതുകൊണ്ട് തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ശാരദയുടെ വീട് തകർത്ത ശേഷം മറ്റൊരു വീടിന്റെ ചുമരും തകർത്താണ് ആനക്കൂട്ടം സ്ഥലത്ത് നിന്ന് പോയത്. ആക്രമണത്തെ തുടർന്ന നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി പരിശോധിച്ചു.
വേനൽക്കാലം തുടങ്ങിയോടെ ആനകൾ നാട്ടിലേക്ക് ഇറങ്ങുകയാണ് .ഈ ആക്രമണത്തോടെ എറണാകുളം ജില്ലയുടെ കാടുകളുടെ പരിസരങ്ങളിൽ താമസിക്കുന്നവർക്ക് ഇതൊരു ആശങ്കയായി മാറിയിരിക്കുകയാണെന്ന് നാട്ടുക്കാർ പറഞ്ഞു.
Discussion about this post