എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആവശ്യമുള്ള രേഖയാണ് ആധാർ കാർഡ്. ഏത് പ്രധാനപ്പെട്ട കാര്യങ്ങൾക്കും ഇന്ത്യയിൽ ആധാർ കാർഡ് അത്യാവശ്യമാണ്. എന്നാൽ, ആധാർകാർഡിനെ സൂക്ഷ്മമായി എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടോ?. ആധാർകാർഡിലെ ക്യൂ ആർ കോഡ് വെറുതെയല്ല കാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ക്യൂ ആർ സ്‌കാൻ ചെയ്താൽ നിരവധി വിവരങ്ങൾ അറിയാൻ കഴിയും. ഇത് വഴി ആധാർ കാർഡ് വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട രേഖയായത് കൊണ്ട് തന്നെ ആധാർ കാർഡിലെ വിവരങ്ങൾ കൃത്യമായിരിക്കണം. ഇവ കൃത്യമാണോ എന്ന് കണ്ടെത്തുന്നതിനായി ആണ് ആധാർ കാർഡിലെ വലത് വശത്തുള്ള ഈ ക്യൂ ആർ കോഡ്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ, വിൻഡോസ് എന്നിവയുള്ള സ്മാർട്ട്ഫോണുകൾക്കായി യുഐഡിഎഐയുടെ എംആധാർ ആപ്പ് അല്ലെങ്കിൽ യുഐഡിഎഐ അംഗീകരിച്ച ക്യുആർ കോഡ് സ്‌കാനിംഗ് ആപ്പ് ഉപയോഗിച്ച് മാത്രമേ ഈ ക്യൂ ആർ സ്‌കാൻ ചെയ്യാൻ സാധിക്കൂ.
‘uidai.gov.in’ എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. യുഐഡിഎഐയുടെ വെബ്സൈറ്റ് പ്രകാരം ആധാർ ക്യുആർ കോഡുകളിൽ താമസക്കാരന്റെ പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, ആധാർ നമ്പർ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഉൾപ്പെടുന്നു.
ഈ ആപ്പ് വഴി എങ്ങനെയാണ് ആധാർ വിവരങ്ങൾ പരിശോധിക്കുക
എം ആധാർ ആപ്പ് ഒപ്പൺ ചെയ്ത് ക്യുആർ കോഡ് സ്‌കാനർ എടുക്കുക. തുടർന്ന് ആധാറിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്യുക. ഇങ്ങനെ സ്‌കാൻ ചെയ്യുമ്പോൾ അതിൽ ധാർ ഉടമയുടെ പേര്, ലിംഗഭേദം, ജനനത്തീയതി, വിലാസം, ഫോട്ടോ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ കാണാൻ സാധിക്കും. ഈ വിശദാംശങ്ങൾ യുഐഡിഎഐ ഡിജിറ്റലായി ഒപ്പിട്ടതും ആധികാരികമാക്കാവുന്നതുമാണ്.
Discussion about this post