കാസർകോട്: ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് കെപിസിസി. അഞ്ച് മണ്ഡലം പ്രസിഡന്റുമാരെ സ്ഥാനത്ത് നിന്നും നീക്കി. പ്രവർത്തന ഫണ്ട് പിരിവിൽ വീഴ്ചവരുത്തിയതിനെ തുടർന്നാണ് നടപടി.
കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണൻ, കുമ്പള മണ്ഡലം പ്രസിഡന്റ് രവി പൂജാരി, മംഗൽപാടി മണ്ഡലം പ്രസിഡന്റ് ബാബു ബന്ദിയോട്, പൈവിളിഗെ മണ്ഡലം പ്രസിഡന്റ് മോഹൻ റൈ, മടിക്കൈ മണ്ഡലം പ്രസിഡന്റ് എ മൊയ്ദീൻ എന്നിവർക്കെതിരെയാണ് നടപടി. സംഭവത്തിൽ കെപിസിസി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിൽ ഫണ്ട് പിരിവിൽ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി.
നിലവിൽ സംസ്ഥാനത്തെ കോൺഗ്രസിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങളുണ്ട്. ഇതിനിടെ ഐക്യത്തിലാണെന്ന് ബോദ്ധ്യപ്പെടുത്താൻ ജനകീയ പ്രക്ഷോഭ പരിപാടിയായ സമരാഗ്നിയുമായി മുന്നോട്ട് പോകുകയാണ് കോൺഗ്രസ്. കാസർകോട് നിന്ന് ആരംഭിച്ച പരിപാടിയിൽ കോൺഗ്രസിന്റെ ഐക്യത്തെക്കുറിച്ച് നേതാക്കൾ വാചാലരായിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് അച്ചടക്ക നടപടി.
Discussion about this post