തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ ഉപയോഗിച്ച് സംസ്ഥാന സർക്കാർ തനിക്കെതിരെ പ്രതിഷേധിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . ഇപ്പോൾ തനിക്കെതിരെ എസ്എഫ്‌ഐ മാത്രമല്ല സർക്കാർ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ കൂട്ട് പിടിച്ചാണ് പ്രതിഷേധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. നിലമേലിൽ അറസ്റ്റ് ചെയ്തവരിൽ ഏഴുപേർ പിഎഫ്‌ഐ പ്രവർത്തകരാണെന്നും ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് തനിക്ക് കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ മന്ത്രി ആർ. ബിന്ദു അദ്ധ്യക്ഷയായത് ചട്ടങ്ങൾ ലംഘിച്ചാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. താൻ ആരെയും അദ്ധ്യക്ഷ സ്ഥാനം വഹിക്കാൻ ചുമതലപ്പെടുത്തിയില്ല. താൻ ചുമതലപ്പെടുത്തിയാൽ മാത്രമാണ് അദ്ധ്യക്ഷ സ്ഥാനം വഹിക്കാൻ മന്ത്രിക്ക് അധികാരമുള്ളത് . സെനറ്റ് യോഗത്തിലേക്ക് പോകാൻ പ്രൊ ചൻസർലർക്ക് അധികാരമില്ല. യൂണിവേഴ്സിറ്റി നടപടികളിൽ പ്രൊ ചാൻസലർ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. മിനിമം മരാദ്യ പോലും അവർ കാണിച്ചില്ല. കോടതിയോട് അവർക്ക് ബഹുമാനമില്ല എന്നും ഗവർണർ ആരോപിച്ചു.
Discussion about this post