വയനാട്: പുൽപ്പള്ളിയിൽ പ്രതിഷേധം കടുത്തതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. വന്യ ജീവി ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് പുൽപ്പള്ളിയിൽ നടന്നക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി. ഇതോടെ പോലീസിനെതിരെ ജനങ്ങൾ കുപ്പികൾ വലിച്ചെറിഞ്ഞു. ഗോ ബാക്ക് മുദ്രാവാക്യങ്ങളോടെയാണ് പ്രതിഷേധക്കാർ പോലീസിന് നേരെ എത്തിയത്.
ആയിരക്കണക്കിന് ജനങ്ങളാണ് വിവിധ സംഘങ്ങളായി തരിഞ്ഞ് പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സ്ഥലത്തെത്തിയ ടി സിദ്ദിഖ് എംഎൽഎക്കെതിരെയും പ്രതിഷേധമുണ്ടായി. ജനപ്രതിനിധികൾക്ക് നേരെയും പ്രതിഷേധക്കാർ കുപ്പികൾ വിലിച്ചെറിഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് വെള്ളയും വെള്ളയും ഇട്ട് എത്തുന്നതെന്നായിരുന്നു വിമർശനം. ജില്ലയെ അവഗണിക്കുന്ന വനംമന്ത്രിയെ ലക്കിടിയിൽ തടയുമെന്നും നാട്ടുകാർ പറഞ്ഞു.
പുലി കടിച്ച് കൊന്ന പശുവിന്റെ ജഡം വനംവകുപ്പിന്റെ ജീപ്പിന് മുകളിൽ പശുവിന്റെ ജഡം കെട്ടി വച്ചാണ് ജനങ്ങൾ പ്രതിഷേധം നടത്തിയത്. ജീപ്പിന് മുകളിൽ റീത്ത് വച്ചും ടയറിന്റെ കാറ്റഴിച്ച് വിട്ടും ജനങ്ങൾ പ്രതിഷേധിച്ചു. ജീപ്പിന്റെ റൂഫ് ജനങ്ങൾ വലിച്ചുകീറി.
Discussion about this post