ന്യൂഡൽഹി: 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്ന് പ്രപധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 25 വർഷം കൂടി കഴിഞ്ഞാൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം ആഘോഷിക്കാൻ പോവുകയാണ്. രാജ്യം നൂറാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രധാനമന്ത്രി ബിജെപി കൺവെൻഷനിൽ പറഞ്ഞു.
‘2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്. ഇന്ത്യ നൂറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ രാജ്യം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറും. ഇന്ത്യ ഒരു ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയായി മാറാൻ 60 വർഷത്തോളമെടുത്തു. 2014-ൽ ഇന്ത്യ 11-ാമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരുന്നു. പത്ത് വർഷം കൊണ്ട് അതിനെ ഞങ്ങൾ അഞ്ചാം സ്ഥാനത്തേക്ക് എത്തിച്ചു’- പ്രധാനമന്ത്രി പറഞ്ഞു.
പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങൾക്കുമായി സർക്കാർ പ്രവർത്തിച്ചു. രാഷ്ട്രീയത്തിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനായി നിരവധി പ്രവർത്തനങ്ങൾ സർക്കാർ നടത്തി. സ്ത്രീകൾക്ക് വേണ്ടിയുള്ള അതിക്രമങ്ങൾ രാജ്യത്ത് കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post