ഭുവനേശ്വർ; താൻ മരിച്ചെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ച സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി യുവാവ്. ഒഡീഷയിലാണ് സംഭവം. നിഹാർ രഞ്ജൻ ആചാര്യ(44) ആണ് മരിച്ചത്. പ്രതി കേവലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേവൽ മരിച്ചെന്ന് നിഹാർ വ്യാജ പ്രചരണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഒഡീഷയിലെ റൂർക്കേലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
കൊല്ലപ്പെട്ട നിഹാർ ഭൂമി ഇടനിലക്കാരനും വാഹന കച്ചവടക്കാരനുമാണ്. പ്രതി കേവലിനെക്കുറിച്ച് ഇയാൾ വ്യാജ പ്രചരണം നടത്തിയിരുന്നു. കേവൽ മരണപ്പെട്ടു എന്നായിരുന്നു പ്രചരണം. ഇതുപറഞ്ഞ് ഇരുവരും വഴക്കിടുകയും, തർക്കം രൂക്ഷമായതോടെ കേവൽ നിഹാറിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. നാട്ടുകാർ ഇയാളെ ഇസ്പാത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post