ഉത്തരേന്ത്യക്കാരുടെ അത്രയ്ക്ക് അങ്ങോട്ട് ഇല്ലെങ്കിലും നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് ഉള്ളി. ഉള്ളി പോലെ തന്നെ ഉള്ളിയുടെ തൊലികളും പോഷകങ്ങളാലും നിരവധി ആരോഗ്യം ഗുണം പ്രദാനം ചെയ്യുന്ന സംയുക്തങ്ങളാലും സമ്പന്നമാണ്.
ഉള്ളി തൊലി ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. അവയിൽ ഫ്ളവനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇതിലെ ക്വെർസെറ്റിൻ, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, ഉള്ളി തൊലികളിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, കാത്സ്യം, പൊട്ടാസ്യം എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ പ്രവർത്തനം, കാഴ്ചയുടെ ആരോഗ്യം, അസ്ഥികളുടെ ശക്തി, ഇലക്ട്രോലൈറ്റ് ബാലൻസ് എന്നിവയ്ക്ക് ഇത് സംഭാവന നൽകുന്നു.
ഉള്ളി തൊലിയുടെ സത്ത് ശരീരത്തിന് പുറത്ത് പുരട്ടുന്നത് ചർമ്മത്തിലെ പ്രകോപനം ശമിപ്പിക്കാനും ചുവപ്പ് കുറയ്ക്കാനും മുറിവ് ഉണക്കുന്നത് പ്രോത്സാഹിപ്പിക്കാനും സഹായിക്കും. മുടിയുടെ ആരോഗ്യത്തിന് ഉള്ളി തൊലിയുടെ സത്ത് നല്ലതാണ്. രോമകൂപങ്ങളെ ശക്തിപ്പെടുത്താനും മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും അവ സഹായിക്കും. ചിലർ മുടിയുടെ തിളക്കവും പരിപാലനവും മെച്ചപ്പെടുത്തുന്നതിനായി ഉള്ളി തൊലി കഷായം ഉപയോഗിക്കാറുണ്ട്.
ഉലുവ, ചോറ്, കറിവേപ്പില, ഉള്ളി തൊലി എന്നിവ ഉപയോഗിച്ചുള്ള സെറം മുടി കൊഴിച്ചിൽ തടയുമെന്നാണ് വിദഗ്ധർ പറയുന്നു.
തയ്യാറാക്കുന്ന വിധം
ഉലുവയും ചോറും രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക പിറ്റേ ദിവസം ഉലുവയും ചോറും ഉള്ളി തൊലിയും കറിവേപ്പിലയും ചേർത്ത് തിളപ്പിക്കുക തണുത്തതിനുശേഷം ഈ മിശ്രിതം അരിച്ചെടുക്കുക. ഒരു സ്‌പ്രേയർ ഉപയോഗിച്ച് ഒരു ഗ്ലാസ് ബോട്ടിലിലേക്ക് മാറ്റുക. ഒരാഴ്ചയ്ക്കുശേഷം ഉപയോഗിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കുക. ഒരു മണിക്കൂറോ അല്ലെങ്കിൽ രാത്രി മുഴുവൻ തലയിൽ വയ്ക്കുകയോ ചെയ്യാം. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
Discussion about this post