എറണാകുളം: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് എറണാകുളം കളക്ടറേറ്റിൽ ഫ്യൂസ് ഊരി കെഎസ്ഇബി. ഇതോടെ വിവിധ ഓഫീസുകളെ പ്രവർത്തനം താറുമാറിലായി. 42 ലക്ഷം രൂപയാണ് കളക്ടറേറ്റിലെ വിവിധ ഓഫീസുകൾ കുടിശ്ശികവരുത്തിയത്.
രാവിലെയോടെയായിരുന്നു സംഭവം. ജീവനക്കാർ എത്തിയപ്പോഴാണ് വൈദ്യുതി ഇല്ലെന്ന് വ്യക്തമായത്. തുടർന്ന് യുപിഎസിന്റെ സഹായത്തോടെ കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുകയായിരുന്നു. പിന്നീടാണ് ഫ്യൂസ് ഊരിയതാണെന്ന് ജീവനക്കാർ അറിഞ്ഞത്. കടുത്ത ചൂടിൽ ഫാൻ പോലുമില്ലാതെ ആയിരുന്നു ജീവനക്കാർ ഓഫീസിലിരുന്നത്. 30 ഓളം ഓഫീസുകളിലെ പ്രവർത്തനങ്ങളെയാണ് കെഎസ്ഇ6ബിയുടെ നടപടി ബാധിച്ചത്.
13 ഓഫീസുകളാണ് വൈദ്യുതി ബില്ലിൽ കുടിശ്ശിക വരുത്തിയത്. മൈനിംഗ് ആന്റ് ജിയോളജി, ഓഡിറ്റ് ഓഫീസ്, ജില്ലാ ലേബർ ഓഫീസ്, തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ തുക അടയ്ക്കാനുള്ളത് വിദ്യാഭ്യാസ വകുപ്പാണ്. 92,000 രൂപയാണ് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്. അഞ്ച് മാസമായി മേൽപ്പറഞ്ഞ ഓഫീസുകൾ ബില്ലടച്ചിട്ടില്ല. ഓരോ ഓഫീസിനും പ്രത്യേകം മീറ്ററുകളില്ല. ഇതാണ് കൂടുതൽ ഓഫീസുകളുടെ പ്രവർത്തനത്തെ കൂടി ഫ്യൂസ് ഊരിയത് ബാധിക്കാൻ കാരണമായത്.
Discussion about this post