ഇടുക്കി: അടിമാലിയിൽ ഷെൽട്ടർ ഹോമിലെ അന്തേവാസിയായ പെൺകുട്ടിയെ കാണാതെ ആയി. പീഡനത്തിനിരയായി ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന 15 വയസ്സുകാരിയെ ആണ് കാണാതെ ആയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സമൂഹമാദ്ധ്യമത്തിൽ പരിചയപ്പെട്ട അഞ്ച് പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഷെൽട്ടർ ഹോമിലേയ്ക്ക് മാറ്റുകയായിരുന്നു. നിലവിൽ കേസുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെ ഇന്നലെയാണ് പെൺകുട്ടിയെ കാണാതെ ആയത്.
പരീക്ഷയെഴുതാൻ പൈനാവിലേക്ക് പോയതായിരുന്നു പെൺകുട്ടി. ഇത് കഴി്ഞ്ഞ് തിരികെ തൊടുപുഴയിലേക്ക് വരുന്നതിനിടെ ആയിരുന്നു സംഭവം. കുട്ടിയെ കാണാതായതിന് പിന്നാലെ അധികൃതർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടില്ല. ഇതേ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
അതീവ രഹസ്യമായിട്ടായിരുന്നു അന്വേഷണം. ഇന്ന് രാവിലെ ആയിട്ടും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് വാർത്ത പുറത്തുവന്നത്.
Discussion about this post