വയനാട്: മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി . രണ്ടരമാസത്തോളമായി മുള്ളൻകൊല്ലി മേഖലയിൽ പതിവായി മളർത്തുമൃഗങ്ങളെ പിടിക്കുന്ന കടുവയാണ് കൂട്ടിൽ കുടുങ്ങിയത്. പിടികൂടിയ കടുവയെ ആദ്യം കുപ്പാടിയിലേക്ക് മാറ്റും.
മുള്ളൻകൊല്ലിയിൽ നാലോളം കൂടുകൾ സ്ഥാപിച്ചിരുന്നു. അതിലെ ഒരു കൂട്ടിലാണ് കടുവ കുടുങ്ങിയത്. വനംവകുപ്പ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കടുവയുടെ ആരോഗ്യനില നോക്കിയതിനുശേഷമായിരിക്കും കടുവയെ എവിടെക്ക് മാറ്റണം എന്ന് തീരുമാനിക്കുക. കടുവ കൂട്ടിലായതോടെ മുള്ളൻകൊല്ലി മേഖലയ്ക്ക് ആശ്വാസമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെ കടുവ കടിച്ചു കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് കടുവ കൂട്ടിലാകുന്നത്. നാട്ടുകാരനായ തോമസിന്റെ പശുക്കിടാവിനെയാണ് പിടികൂടിയത്. തോമസിന്റെ വീട്ടിൽ നിന്നും നൂറ് മീറ്റർ മാറിയായിരുന്നു പശുക്കിടാവിന്റെ അവശിഷ്ടങ്ങൾ കണ്ടതിയത്. ഇതിന് സമീപത്ത് നിന്നും കടുവയുടെ കാൽപ്പാടുകളും കണ്ടെത്തിയിരുന്നു. ഇതോടെയാണ് കടുവയാണ് പിടിച്ചത് എന്ന് മനസിലായത്. കൂടാതെ പള്ളിയിൽ പോയവർ കടുവയെ കണ്ടതായും പറഞ്ഞിരുന്നു.
Discussion about this post