തൃശൂർ: പുഴയിലേക്ക് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കെന്ന് വ്യാജ സന്ദേശം. ഇന്ന് ഉച്ചയോടെയാണ് കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞതായി വ്യാജ സന്ദേശം പ്രചരിച്ചത്. ആംബുലൻസ് ഡ്രൈവർമാരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഫോണുകളിലേക്കാണ് സന്ദേശം എത്തിയത്.
സംഭവം സത്യമെന്ന് വിശ്വസിച്ച് ആറോളം ആംബുലൻസുകളാണ് സമീപത്തേക്ക് എത്തിയത്. സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് സന്ദേശം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ആംബുലൻസ് ഡ്രൈവർമാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post