തിരുവനന്തപുരം: ഏകദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി . രാവിലെ പത്തരയ്ക്കാണ് തിരുവനന്തപുരം അന്താരാഷട്രവിമാനത്താവളത്തിൽ അദ്ദേഹം എത്തിയത്. ജി ആർ അനിൽ , തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ , ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള നിരവധി ഉദ്യേഗസ്ഥരാണ് പ്രധാനമന്ത്രിയെ വരവേറ്റത്. വ്യോമസേന ടെക്‌നിക്കൽ ഏരിയയിലാണ് മോദി വിമാനം ഇറങ്ങിയത്.
മോദി വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് തിരിച്ചു. വിഎസ്എസ്സിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ഇതിന് ശേഷം ഉച്ചയോടെ മോദി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തും. കേരള പദയാത്രയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സെൻട്രൽ സ്റ്റേഡിയത്തിലാണ്. ഇതിൽ പങ്കെടുത്ത ശേഷം അദ്ദേഹം തമിഴ്നാട്ടിലേക്ക് മടങ്ങും.
Discussion about this post