തിരുവനന്തപുരം: കേരളത്തെ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കുകയുള്ളു എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . കേരളത്തിൽ നിന്ന് ഇടത് വലത് മുന്നണികളുടെ രാഷ്ട്രീയം അവസാനിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇനി കേരളത്തിൽ മോദിയുടെ വികസന രാഷ്ട്രീയമാണ് വിജയിക്കാൻ പോവുന്നത്. ഇതിനു തെളിവാണ് പദയാത്രയിലെ അപൂർവമായ ജനപിൻതുണ തെളിയിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി പദയാത്രയുടെ സമാപന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒരു മാസമായി ഒരേ പാർലമെന്റ് മണ്ഡലങ്ങളും എടുത്ത് നോക്കു. കേരളത്തിലെ ഓരേ പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് എൽഡിഎഫ് , യുഡിഎഫ് ഉപേക്ഷിച്ച് ദേശീയതയിലേക്ക് കടന്നു വരുന്നത്. ഇതൊല്ലാം മോദിയുടെ പ്രവർത്തനത്തിന്റെ തെളിവാണ്. അദ്ദേഹത്തെ ജനങ്ങൾ സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് എന്ന് നമ്മൾ മനസിലാക്കണം എന്ന് അദ്ദേഹം പറഞ്ഞു.
മോദിയുടെ ഗാരന്റിയെ കുറിച്ചാണ് കേരളത്തിലെ ജനങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്. നരേന്ദ്ര മോദിക്കു മാത്രമേ ഇനി കേരളത്തെ രക്ഷിക്കാൻ സാധിക്കുകയോള്ളു. ഈ അഴിമതിയിൽ നിന്നും , മാസപ്പടിക്കാരുടെ കറുത്ത കൈകളിൽ നിന്നും , വർഗീയ ശക്തികളിൽ നിന്നും പ്രിയപ്പെട്ടവരെ മോചിപ്പിക്കാൻ ഇനി മോദിക്ക് മാത്രമേ സാധിക്കു എന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. ഇനി കേരളം മാറുകയാണ് മോദിയോടൊപ്പം നീങ്ങുകയാണ് , മോദിയുടെ രാഷ്ട്രീയം കേരളത്തിലേക്ക് വരുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post