വണ്ണം കുറയ്ക്കാൻ പല വഴികളും പരീക്ഷിക്കുന്നവരാകും നിങ്ങളിൽ പലരും. വണ്ണം കുറയ്ക്കുന്നവർക്ക് പൊതുവെ എല്ലാവരും നൽകുന്ന ഉപദേശം ചോറ് കുറയ്ക്കാനാകും. കർബോഹൈഡ്രേറ്റും കലോറിയും ചോറിൽ കൂടതൽ ആണെന്നതാണ് ഇതിന് പ്രധാന കാരണം. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് അടിയാൻ കാരണമാകും. ചോറ് കഴിക്കാതെ തന്നെ നമുക്ക് ഉച്ച നേരത്തെ വിശപ്പടക്കാം… ഇതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം…
ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് ബ്രൊക്കോളി- ബ്രൌൺ റൈസ്. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ബ്രൌൺ റൈസ് വിശപ്പിനെ നിയന്ത്രിക്കും. ബ്രൊക്കോളിയും ഫൈബർ ധാരാളം അടങ്ങിയതും കാർബോ കുറഞ്ഞതുമാണ്. ബ്രൊക്കോളി- ബ്രൌൺ റൈസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നർക്ക് ഏറെ ഗുണം ചെയ്യും.
ഫൈബർ ധാരാളം അടങ്ങിയ ബാർലി ഉച്ചയ്ക്ക് കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ആഹാരപദാർത്ഥമാണ് ബാർലി.
ഓട്‌സ് ആണ് മറ്റൊരു ഭക്ഷണം. ഒരു കപ്പ് ഓട്‌സിൽ 7.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഉച്ചക്ക് ചോറിന് പകരം ഓട്‌സ് കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും വണ്ണം കുറക്കാൻ സഹായിക്കുകയും ചെയ്യും.
പഴ വർഗങ്ങളാണ് മറ്റൊരു ചോയ്‌സ്. ആപ്പിൾ, പേരയ്ക്ക, ബെറി പഴങ്ങൾ തുടങ്ങിയ ഫൈബർ അടങ്ങിയ പഴങ്ങൾ ഉച്ചയ്ക്ക് കഴിക്കുന്നത് വിശപ്പും വണ്ണവും കുറക്കാൻ സഹായിക്കും.
Discussion about this post