ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തിൽ തന്നെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര മന്ത്രി അമിത് ഷായും ആർഎസ്എസ് സർവസംഘചാലക് മോഹൻ ഭാഗവതുമാണ് അടുത്തുള്ള സ്ഥാനങ്ങളിൽ. പട്ടികയിൽ നാലം സ്ഥാനത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ്. അഞ്ചാം സ്ഥാനത്ത് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമാണ്. ഇന്ത്യൻ എക്സ്പ്രസാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പട്ടികയിൽ ബിജെപിയുടെ ആധിപത്യമാണ് കാണുന്നത്. പട്ടികയിൽ ഭൂരിപക്ഷം ആളുകളും ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നും ഉള്ളവരാണ്. ഭാരതത്തിൽ ജനങ്ങൾക്ക് പാർട്ടിയോടുള്ള ജനപ്രീതിയാണ് ഇതിലൂടെ തെളിയുന്നത് എന്ന് ഇംഗ്ലീഷ് പത്ര റിപ്പോർട്ടിൽ പറയുന്നു. ഓരോ വർഷം കഴിയുന്തോറും പ്രധാനമന്ത്രിയോടുള്ള പ്രിയം ഇന്ത്യക്കാർക്ക് കൂടി വരുന്നു എന്നും റിപ്പോർട്ടിൽ കുറിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ശക്തരായ വ്യക്തികൾ……
1. നരേന്ദ്ര മോദി , ഇന്ത്യയുടെ പ്രധാനമന്ത്രി
2. അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി
3. മോഹൻ ഭാഗവത്, ആർഎസ്എസ് മേധാവി
4. ഡി വൈ ചന്ദ്രചൂഡ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ
5 എസ് ജയശങ്കർ, വിദേശകാര്യ മന്ത്രി
6. യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി
7. രാജ്നാഥ് സിംഗ്, പ്രതിരോധ മന്ത്രി
8. നിർമല സീതാരാമൻ, ധനമന്ത്രി
9. ജെപി നദ്ദ, ബിജെപി ദേശീയ അദ്ധ്യക്ഷൻ
10.ഗൗതം അദാനി, അദാനി ഗ്രൂപ്പ് ചെയർമാൻ
11.മുകേഷ് അംബാനി , RIL ചെയർമാനും മാനേജിംഗ് ഡയറക്ടറും
12. പിയൂഷ് ഗോയൽ, വാണിജ്യ മന്ത്രിയും രാജ്യസഭയിലെ സഭാ നേതാവുമാണ്
13.അശ്വിനി വൈഷ്ണവ്, റെയിൽവേ, ടെലികോം, ഐടി മന്ത്രി
14. ഹിമന്ത ബിശ്വ ശർമ്മ, അസം മുഖ്യമന്ത്രി
15. മമത ബാനർജി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അദ്ധ്യക്ഷയും
16. രാഹുൽ ഗാന്ധി, കോൺഗ്രസ് എം.പി
17. അജിത് ഡോവൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
18. അരവിന്ദ് കെജ്രിവാൾ, ഡൽഹി മുഖ്യമന്ത്രിയും എഎപി മേധാവിയും
19. ശക്തികാന്ത ദാസ്, ആർബിഐ ഗവർണർ
20. ഹർദീപ് സിങ് പുരി, കേന്ദ്ര ഭവന, നഗരകാര്യ, പെട്രോളിയം പ്രകൃതി വാതക മന്ത്രി
21. സഞ്ജീവ് ഖന്ന, സുപ്രീം കോടതി ജഡ്ജി
22. സിദ്ധരാമയ്യ, കർണാടക മുഖ്യമന്ത്രി
23. മൻസുഖ് മാണ്ഡവ്യ, ആരോഗ്യ കുടുംബക്ഷേമ മന്ത്രി
24. നിതീഷ് കുമാർ , ബിഹാർ മുഖ്യമന്ത്രി
25. എം കെ സ്റ്റാലിൻ, തമിഴ്‌നാട് മുഖ്യമന്ത്രി
26. നിത അംബാനി ,റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണും സ്ഥാപകയും
27. ഷാരൂഖ് ഖാൻ, നടൻ
28. നടരാജൻ ചന്ദ്രശേഖരൻ, ചെയർപേഴ്‌സൺ, ടാറ്റാ ഗ്രൂപ്പ്
29. സോണിയ ഗാന്ധി, മുൻ കോൺഗ്രസ് അധ്യക്ഷ
30. രാഹുൽ നവിൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആക്ടിംഗ് ഡയറക്ടർ
31. ഭൂപേന്ദർ യാദവ് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി
32. അനുരാഗ് താക്കൂർ, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, കായിക യുവജനകാര്യ മന്ത്രി
33. ധർമേന്ദ്ര പ്രധാൻ, വിദ്യാഭ്യാസ മന്ത്രി
34. ദത്താത്രേയ ഹൊസബലെ, ജനറൽ സെക്രട്ടറി, ആർഎസ്എസ്
35. ജയ് ഷാ, ബിസിസിഐ സെക്രട്ടറി
36. മല്ലികാർജുൻ ഖാർഗെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റ്
37. അസിം പ്രേംജി, വിപ്രോ സ്ഥാപകൻ
38. വിരാട് കോലി, ഇന്ത്യൻ ബാറ്റ്‌സ്മാൻ
39. അനുമുല രേവന്ത് റെഡ്ഡി, തെലങ്കാന മുഖ്യമന്ത്രി
40. വിനയ് കുമാർ സക്സേന, ഡൽഹി എൽജി
Discussion about this post