തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരിച്ച് നവ്യ നായർ. കരുണ ഇല്ലാത്ത റാഗിംഗ് നിർത്തൂവെന്ന് നവ്യ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മാതാപിതാക്കൾക്ക് മക്കൾ ജീവനാണ്. ഒരു രാഷ്ട്രീയവുമില്ലാതെ സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും താരം കുറിച്ചു.
ഫേസ്ബുക്ക് പോസറ്റിന്റെ പൂർണരൂപം
RIP Sidharth ..
എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മൾ പഠിക്കാൻ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിർത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ .. ഞങ്ങൾ മാതാപിതാക്കൾക്ക് മക്കൾ ജീവനാണ് പ്രാണനാണ് , കൊല്ലരുതേ??????
ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ , ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു ..
NB ഈ പോസ്റ്റിന്റെ താഴെ സംഘി കമ്മി കൊങ്ങി എന്നൊക്കെ പറഞ്ഞ് പിറകെ വരരുത് എന്ന് അപേക്ഷ ????
സംവിധായകൻ അരുൺ ഗോപിയും സിദ്ധാർത്ഥിന്റെ മരണത്തിൽ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഏറെ നാളായി സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ എഴുതാതിരിക്കാൻ കഴിയുന്നില്ല എന്നും ഇതിനെ പറ്റി മിണ്ടാതിരുന്നവരെ ഒന്നും വെറുതെ വിടരുതെന്നും അദ്ദേഹം പറഞ്ഞു.
‘കുറച്ചായി സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്നില്ല പക്ഷെ ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ… ഒരു പാവം പയ്യന്റെ ഒരു കുടുംബത്തിന്റെ ഒരു നാടിന്റെ സ്വപ്നങ്ങളെ ഇങ്ങനെ ഇല്ലാതാക്കിയ ആ ക്രൂര ജീവികൾക്കെതിരെ ഒരക്ഷരം എഴുതാതെ ഇരിക്കാൻ കഴിയുന്നില്ല… കൊന്ന് കെട്ടിത്തൂക്കുക അത് ആത്മഹത്യാ എന്ന് കെട്ടിച്ചമയ്ക്കുക ഇല്ലാകഥകളിൽ ആ കുഞ്ഞിനെ വീണ്ടും വ്യക്തിഹത്യ ചെയ്യുക ഏതു ലോകത്താണ് നമ്മൾ ജീവിക്കുന്നത് ഇതിനു പിന്നിലുള്ള സകലരെയും അറിഞ്ഞും കേട്ടും മിണ്ടാതിരുന്നവരെ പോലും വെറുതെ വിടരുത്…’ അരുൺ ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post