തിരുവനന്തപുരം: പേട്ടയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതി ഹസൻ തലയിൽ മുണ്ടിട്ടാണ് രക്ഷപ്പെട്ടത് എന്ന് പോലീസ് പറഞ്ഞു. ഇതാണ് പ്രതിയെ പെട്ടെന്ന് കണ്ടെത്തുന്നതിന് പ്രയാസം ഉണ്ടാക്കിയത് എന്നും പോലീസ് വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങളിൽ പ്രതി തലയിൽ മുണ്ടിട്ട് പോകുന്നത് വ്യക്തമാണ്. റെയിൽവേ ട്രാക്ക് വഴി ഇയാൾ ആനറയിലെത്തി. ഇവിടെ നിന്നും വെൺപലവട്ടത്ത് എത്തി കിടന്ന് ഉറങ്ങി. ഇവിടെ നിന്നും രാവിലെ ബസിൽ തമ്പാനൂരിൽ എത്തി. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇയാളുടെ മുഖം കൂടുതൽ വ്യക്തമാണ്. കൊല്ലം ചിന്നക്കടയിലെ കംഫർട്ട് സ്റ്റേഷനിലേക്ക് വരുന്നതിനിടെ ആണ് പ്രതിയെ പിടികൂടിയത് എന്നും പോലീസ് അറിയിച്ചു.
വർക്കല അയിരൂർ സ്വദേശിയാണ് ഹസൻ. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഇയാൾ ഇങ്ങനെ നടന്ന് ബ്രഹ്‌മോസിന് സമീപം കുട്ടിയും കുടുംബവും വസിക്കുന്ന സ്ഥലത്തേക്ക് പോകുകയായിരുന്നു. പത്ത് മണിയോടെ ഇവിടെ എത്തിയ ഇയാൾ ഏവരും ഉറങ്ങുന്നതുവരെ ഇവിടെ തുടർന്നു. പിന്നീട് കുട്ടിയുമായി കടന്ന് കളയുകയായിരുന്നു. തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിൽ എത്തിയ ഹസൻ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. എന്നാൽ കുട്ടി ബഹളം ഉണ്ടാക്കി. ഇതോടെ കുട്ടിയുടെ വാ പൊത്തിപ്പിടിച്ചു. ഇതോടെ കുട്ടിയുടെ ബോധം പോയി. ഇതോടെയാണ് ഹസൻ അവിടെ നിന്നും രക്ഷപ്പെട്ടത് എന്നും പോലീസ് അറിയിച്ചു.
Discussion about this post