പാലക്കാട്: കനത്ത ചൂടിൽ കേരളം വെന്തുരുകുന്നതിനിടെ പാലക്കാട് കുട്ടിയ്ക്ക് സൂര്യാഘാതമേറ്റു. മണ്ണാർക്കാട് സ്വദേശി രാധാകൃഷ്ണന്റെ മകൻ ശ്രീരാജിനാണ് സൂര്യാഘാതമേറ്റത്. ഇതേ തുടർന്ന് കുട്ടി ചികിത്സ തേടി.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു 11 കാരനായ കുട്ടി. ഇതിനിടെയാണ് സൂര്യാഘാതം ഏറ്റത്. ഉടനെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇതിന് ശേഷം കുട്ടി ആശുപത്രി വിട്ടു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ അതിശക്തമായ വെയിലാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വേനൽ ചൂടിന് ആശ്വാസമായി മഴ ലഭിക്കുമെന്നാണ് സൂചന.
Discussion about this post