കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ തെറ്റായ പ്രചരണം നടത്തി ഇടതുപക്ഷത്തെ വേട്ടയാടുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ. കേസ് സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ലെന്നും ഗഗാറിൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിലാണ് ജില്ലാ സെക്രട്ടറിയുടെ വെല്ലുവിളി നിറഞ്ഞ വാക്കുകൾ.
ഗവര്‍ണറുടേത് തീക്കളിയാണ്. ഗവര്‍ണര്‍ വൃത്തിക്കെട്ട മനുഷ്യനാണ്. ആര്‍എസ്എസിന്റെ ചെരുപ്പുനക്കിയാണെന്നും ഗഗാറിൻ വിശദീകരണ യോഗത്തിൽ ആരോപിച്ചു. ഇടതുപക്ഷത്തെ വേട്ടയാടാൻ വലതുപക്ഷവും ചില മാദ്ധ്യമങ്ങളും ശ്രമിക്കുകയാണ്.
പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ മുൻ എംഎൽഎ സി.കെ.ശശീന്ദ്രൻ കോടതിയിൽ പോയതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ആരോപണം ഉയർന്നിരുന്നു. എന്നാൽ വിവരം അന്വേഷിക്കാൻ മാത്രമാണ് മുൻ എംഎൽഎ സി.കെ.ശശീന്ദ്രൻ സ്റ്റേഷനിൽ പോയതെന്നാണ് ഗഗാറിൻ പറയുന്നത്. ഇക്കാര്യത്തിൽ .ടി.സിദ്ദിഖ് എംഎല്‍എ രാഷ്ട്രീയം കളിക്കുകയാണെന്നും ഗഗാറിൻ ആരോപിക്കുന്നു
കോളേജിലെ ഹോസ്റ്റൽ മുറിയിൽ എംഎൽഎമാരായ ടി.സിദ്ദീഖും ഐ.സി.ബാലകൃഷ്ണനും മറ്റ് കോൺഗ്രസുകാരും അനധികൃതമായി കടന്നുവെന്നും സിദ്ദിഖിന് എതിരെ പോലീസ് കേസെടുക്കണമെന്നും കേസെടുക്കാൻ തയാറായില്ലെങ്കിൽ എടുപ്പിക്കാൻ സിപിഎമ്മിന് അറിയാമെന്നും ഗഗാറിൻ വെല്ലുവിളിച്ചു. .
Discussion about this post