എറണാകുളം: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി സിനിമാ- സീരിയൽ താരം ബാലാജി ശർമ്മ. കഴിഞ്ഞ ദിവസം കുടുംബ സമേതം ആയിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തി രാംല്ലയെ തൊഴുത് മടങ്ങിയത്. കുടുംബവുമൊത്തെ ക്ഷേത്ര ദർശനം നടത്തുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഫേസ്ബുക്കിലൂടെ ബാലാജി തന്നെയാണ് ക്ഷേത്ര ദർശനത്തിന്റെ വിവരം ആരാധകരെ അറിയിച്ചത്. ഫേസ്ബുക്കിൽ അദ്ദേഹം അയോദ്ധ്യയിൽ നിന്നുള്ള വീഡിയോ പങ്കുവയ്ക്കുകയായികുന്നു. ഭാര്യയും മകനുമൊപ്പമാണ് അദ്ദേഹം രാമക്ഷേത്രത്തിൽ എത്തിയത്. ഇവർക്കൊപ്പം ക്ഷേത്രത്തിലേക്ക് നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മൂന്ന് പേരും നെറ്റിയിൽ ജയ് ശ്രീരാം എന്ന് ചന്ദനം കൊണ്ട് എഴുതിയിട്ടുണ്ട്.
അയോദ്ധ്യ രാമജന്മഭൂമിയിൽ എത്തിയതായി വീഡിയോയിൽ അദ്ദേഹം പറയുന്നു. ഇതാണ് ക്ഷേത്രത്തിലെ തിരക്ക്. രാമ ജന്മഭൂമിയിൽ നിന്നുള്ള അനുഭവം ഗംഭീരമാണെന്നും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നു.
Discussion about this post