മലപ്പുറം : കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാരക്കുന്ന് ആലുങ്ങലിലാണ് സംഭവം. പഴേടം തടിയമ്പുറത്ത് ഷഫീക് ആണ് മരിച്ചത്. കാട്ടുപന്നി കുറുകെ ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്ക് പിടിച്ചതനെ തുടർന്നാണ് അപകടം സംഭവിച്ചത്. ബ്രേക്ക് ചവിട്ടിയതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വാഹനവുമായി വീട്ടിലേക്ക് വരികയായിരുന്നു ഷെഫീക്. ഇതിനിടെ ആലുങ്ങലിൽ എത്തിയപ്പോൾ ഓട്ടോയ്ക്ക് കുറുകെ ഷെഫീകിന്റെ ഓട്ടോയ്ക്ക് മുൻപിലേക്ക് കാട്ടുപന്നി ചാടുകയായിരുന്നു. ഉടനെ ബ്രേക്ക് ചവിട്ടി ഓട്ടോ വെട്ടിയ്ക്കാൻ ശ്രമിച്ചു. എന്നാൽ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് ഓട്ടോ തലകീഴായി മറയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഷഫീക്കിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നിലവിൽ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടതിന് ശേഷം കുടുംബങ്ങൾക്ക് വിട്ട് നൽകും.
ഈ മേഖലയിൽ നേരത്തെയും കാട്ടുപന്നിയുടെ ശല്യം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് നിരവധി തവണ അധികൃതർക്ക് പരാതി നൽക്കുകയും ചെയ്തിരുന്നു. എന്നാൽ അധികൃതർ നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. ഇതിനിടെയാണ് അപകടം സംഭവിച്ചത്. രണ്ട് ദിവസത്തിനിടെ വന്യജീവികൾ മൂലം മൂന്ന് ജീവനുകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്.













Discussion about this post