എറണാകുളം: പിറവത്ത് കെട്ടിടം നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് മൂന്ന് പേർ മരിച്ചു. മൂന്ന് വിവിധ ഭാഷാ തൊഴിലാളികളാണ് മരിച്ചത്. പിറവം പേപ്പതിയിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. മൂന്ന് നില കെട്ടിടം നിർമ്മിക്കാനായി മണ്ണ് മാറ്റുന്നതിനിടെ മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു.
നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. ആദ്യം മണ്ണിനടിയിൽ കുടുങ്ങി കിടന്ന ഒരാളെ മാത്രമാണ് പുറത്തെത്തിക്കാൻ കഴിഞ്ഞത്. നീണ്ട നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ബാക്കിയുള്ളവരെയും പുറത്തെടുത്തത്.
Discussion about this post