കണ്ണൂർ; വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പോരാട്ടം ഇടതുപക്ഷവും ബിജെപിയും തമ്മിലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് വരുന്നത് ബിജെപി ആയിരിക്കുമെന്ന് ജയരാജൻ പറഞ്ഞു. കോൺഗ്രസ് വീണ്ടും ദുർബലമാകുമെന്നും മുസ്ലീം ലീഗ് ഇനിയെങ്കിലും മാറി ചിന്തിക്കണമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു
രാജ്യം നേരിടുന്ന പ്രശ്‌നം പരിഹരിക്കാൻ ആരോടൊപ്പം ചേരണമെന്ന് മുസ്ലീം ലീഗ് ചിന്തിക്കണമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
നേരത്തെ സർക്കാരുദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങിയത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കില്ലെന്ന് ഇ.പി.ജയരാജൻ പറഞ്ഞിരുന്നു. പ്രതിപക്ഷം വന്യജീവിയാക്രമണത്തെ സർക്കാരിനെതിരെ തിരിച്ചുവിടുകയാണ്. തിരഞ്ഞെടുപ്പ് സർക്കാരിൻറെ വിലയിരുത്തലാകുമെന്നും ഇ.പി.ജയരാജൻ കൂട്ടിച്ചേർത്തു.
Discussion about this post