തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് ഭർത്താവ് വേണുഗോപാൽ. പാർട്ടിയിൽനിന്നും കിട്ടിയ വലിയ അവഗണനയിൽ പത്മജ വേദനിക്കുന്നത് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടായിരിക്കാം ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കെ കരുണാകരൻ സ്മാരക നിർമ്മാണം വൈകുന്നതിലും പത്മജ അസ്വസ്ഥയായിരുന്നു. സ്മാരക നിർമ്മാണം പലരും എതിർത്തിരുന്നു. രാഷ്ട്രീയം അവസാനിപ്പിച്ച് വീട്ടിലിരിക്കാനായിരുന്നു താൻ പത്മജയോട് പറയാറുള്ളതെന്നും വേണുഗോപാൽ വ്യക്തമാക്കി.
രാഷ്ട്രീയം സംസാരിക്കാറില്ല, രാഷ്ട്രീയത്തിൽ ഇടപെടാറില്ല. പക്ഷെ ഭാര്യ യുക്തിസഹമായ ഒരു തീരുമാനമെടുത്താൽ അതിനെ പിന്തുണയ്ക്കാറുണ്ട്. അത്തരത്തിലുള്ളതാണ് ഇപ്പോൾ വന്നത്. പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടിട്ടും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും അവഗണിക്കപ്പെടുകയാണെന്നും കുറേനാളായി പത്മജ പറയാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post