നിലവിൽ കേരളത്തിലെ ഏറ്റവും വലിയ സിനിമാ നിർമ്മാണ കമ്പനിയാണ് ആശിർവാദ് സിനിമാസ്. മോഹൻലാൽ സിനിമകളിലൂടെ മലയാള സിനിമ രംഗത്ത് വലിയ സ്ഥാനം നേടിയെടുക്കാൻ ആൻറണി പെരുമ്പാവൂരിൻറെ നേതൃത്വത്തിലുള്ള ഈ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി തിയേറ്ററുകളും ആശിർവാദ് സിനിമാസ് നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവും കൂടുതൽ മോഹൻലാൽ ചിത്രങ്ങൾ പിറന്നത് ആശിർവാദ് സിനിമാസിലൂടെയായിരുന്നു
മുപ്പതോളം സിനിമകൾ ഇതിനോടകം മലയാളത്തിൽ നിർമ്മിച്ച ഈ പ്രൊഡക്ഷൻ ഹൌസ് സൂപ്പർ ഹിറ്റ് സിനിമ നരസിംഹം നിർമ്മിച്ചാണ് തുടക്കമിട്ടത്. പിന്നീട്ടിങ്ങോട്ട് ഹിറ്റുകളുടെ ഒരു നീണ്ട നിര തന്നെ സൃഷ്ടിച്ചെങ്കിലും പരാജിതമായ ചില സിനിമകളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉറക്കം കെടുത്തിയ ചില സിനിമകൾ ഏതെന്ന് നോക്കാം.
2003ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തു വന്ന കിളിച്ചുണ്ടൻ മാമ്പഴമാണ് അതിലൊന്ന്. മോഹൻലാലിനെ നായകനാക്കി ആശിർവാദിന്റെ മൂന്നാമത്തെ ചിത്രമായിരുന്നു ഇത്. കോമഡി എന്റെർറ്റൈനർ ആയി വന്ന ചിത്രം മോശം കഥകൊണ്ട് തന്നേ പരാജയം നേരിടേണ്ടി വന്നു. ചിത്രത്തിലെ മോഹൻലാലിന്റെ മലബാർ ഭാഷയും മോശമായിരുന്നുവെന്ന് വിലയിരുത്തലുകളുണ്ടായി. സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന സ്നേഹവീട് ആണ് അടുത്ത ചിത്രം. ആരാധകരെ നിരാശരാക്കിയ ചിത്രമായിരുന്നു ഇത്. മോശം തിരക്കഥ തന്നെയായിരുന്നു പരാജയത്തിന്റെയും കാരണം.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമയായിരുന്നു കേസിനോവ. പൂർണമായും വിദേശത്ത് ചിത്രീകരിച്ച ഈ സിനിമ അന്നത്തെ ബിഗ്ഗ് ബഡ്ജറ്റ് ചിത്രം ആയിരുന്നു. മികച്ച മേക്കിങ്ങിൽ വന്ന ചിത്രത്തിന്റെ കഥ ആരാധകരെ മടുപ്പിക്കുന്ന തരത്തിൽ ആയിരുന്നുവെന്നാണ് നിരീക്ഷണം.
സിദ്ദിക്ക് സംവിധാനത്തിൽ പുറത്തു വന്ന കോമഡി ചിത്രമായ ലേഡീസ് ആൻഡ് ജന്റിൽമാനാണ് അടുത്തത്. ഇതും പ്രേക്ഷകരെ നിരാശരാക്കി. മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിൽ വന്ന ലോഹം സാമ്പത്തികമായി മെച്ചപെട്ടെതായിരുന്നെങ്കിലും ആശിർവാദ് സിനിമസിന്റെ മോശം ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. സ്വർണ കടത്തിന്റെ പശ്ചാത്തലത്തിൽ വന്ന ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ടായിരുന്നു.
ആശിർവാദ് സിനിമ മറ്റൊരു നായകനെ വച്ചു പ്രൊഡ്യൂസ് ചെയ്ത സിനിമയാണ് ആദി. മോഹൻലാലിൻറെ മകൻ പ്രണവിനെ വച്ചായിരുന്നു ഈ സിനിമ വന്നത്. പ്രണവിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ വലിയ ഹൈപ്പിൽ വന്ന സിനിമ വലിയ പരാജയം തന്നെ ആയിരുന്നു. മലയാളത്തിലെ 100കോടി മുതൽ മുടക്കിൽ വന്ന ആദ്യ സിനിമയായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന ചരിത്ര സിനിമ, അനവധി നാഷ്ണൽ അവാർഡുകൾ വാങ്ങിയ ചിത്രം പക്ഷേ തീയേറ്ററിൽ മോശം അഭിപ്രായം ആണ് നേടിയത്.
മോഹൻലാലിൻറെ ഏറ്റവും അവസാനം വന്ന സിനിമയാണ് മോൺസ്റ്റർ. ആശിർവാദ് നിർമ്മിച്ച് വൈശാഖ് സംവിധാനം ചെയ്ത ത്രില്ലർ ഹൈപ്പിൽ മുന്നിൽ തന്നെയായിരുന്നു. എന്നാൽ മോശം തിരക്കഥ തന്നെയാണ് ഇത്തവണയും ലാലേട്ടനെ പറ്റിച്ചത്. അധികനാൾ തിയേറ്ററിൽ കളിക്കാൻ സാധിക്കാതെ ഈ സിനിമയും മടങ്ങുകയായിരുന്നു.
Discussion about this post