തിരുവനന്തപുരം; കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനെതിരെ വീണ്ടും പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പത്മജ വേണുഗോപാൽ എന്നെ ടിവിയിൽ മാത്രമേ കണ്ടിട്ടുള്ളൂ എന്ന് പറയുന്ന സമയത്ത്.
അതിന് കാരണമായ പത്രസമ്മേളനം നടക്കുന്നത് ഒരു നിരാഹാര പന്തലിലാണ്. പത്മജ വേണുഗോപാൽ എപ്പോഴെങ്കിലും ആഹാരം വേണ്ടാന്ന് വച്ചിട്ടുണ്ടെങ്കിൽ അത് ബോഡി ഫാറ്റ് കുറയ്ക്കാൻ വേണ്ടിയിട്ടായിരിക്കും. മറ്റൊരാൾക്ക് വേണ്ടി നിരാഹാരം ഇരുന്നതായിട്ടോ, ഭക്ഷണം ഒഴിവാക്കിയതായിട്ടോ ഞാൻ കേട്ടിട്ടില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി.
ഞാനും എന്റെ സഹപ്രവർത്തകരും എത്രയോ തവണ പൊലീസ് ലാത്തിച്ചാർജ് ഏറ്റുവാങ്ങിയിട്ടുണ്ട്. വാത്സല്യത്തോടെ വളർത്തിയ ലീഡർ ഒരു ഈർക്കിൽ കമ്പ് പോലും കൊണ്ട് പത്മജയെ അടിച്ചതായി നമ്മൾ കേട്ടിട്ടില്ല. തിരുവനന്തപുരത്ത് നിരാഹാരമിരിക്കാൻ വന്നതിന് ശേഷം എട്ടോ ഒമ്പതോ കേസായി. സമരം ചെയ്തതിന് നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പത്മജ വേണുഗോപാലിന്റെ പേരിൽ ഓവർ സ്പീഡിന്റെ പേരിൽ വല്ല പെറ്റിയടിച്ച കേസല്ലാതെ ഈ നാട്ടിൽ സമരം ചെയ്തതിന് വല്ല കേസുമുണ്ടോ? എനിക്കറിയില്ലെന്ന് രാഹുൽ ചോദിച്ചു.
Discussion about this post