തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. വാർത്താ സമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറിയാണ് സ്ഥാനാർത്ഥികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇക്കുറി തിരഞ്ഞെടുപ്പിൽ അദ്ദേഹവും ഏറ്റുമുട്ടും.
കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താനാകും മത്സരിക്കുക. കണ്ണൂരിൽ കെ സുധാകരനെ നിർത്താൻ തീരുമാനം ആയിട്ടുണ്ട്. വയനാട്ടിൽ ഇക്കുറിയും രാഹുൽ ഗാന്ധി രണ്ടാം അംഗത്തിനിറങ്ങും. തൃശ്ശൂരിൽ കെ. മുരളീധരൻ മത്സരിക്കുമെന്നും കെ.സി വേണുഗോപാൽ അറിയിച്ചു.
കാസർകോട്- രാജ് മോഹൻ ഉണ്ണിത്താൻ, കണ്ണൂർ- കെ. സുധാകരൻ, വടകര- ഷാഫി പറമ്പിൽ, വയനാട് – രാഹുൽ ഗാന്ധി, കോഴിക്കോട്- എംകെ രാഘവൻ, പാലക്കാട്- വി.കെ ശ്രീകണ്ഠൻ, ആലത്തൂർ- രമ്യഹരിദാസ്, തൃശ്ശൂർ – കെ.മുരളീധരൻ, ചാലക്കുടി- ബെന്നി ബെഹനാൻ, എണാകുളം- ഹൈബി ഈഡൻ, ഇടുക്കി- ഡീൻ കുര്യാക്കോസ്, ആലപ്പുഴ- കെ.സി വേണുഗോപാൽ, മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ്, പത്തനംതിട്ട- ആന്റോ ആന്റണി, ആറ്റിങ്ങൽ- അടൂർ പ്രകാശ്, തിരുവനന്തപുരം- ശശി തരൂർ എന്നിങ്ങനെയാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി വിവരങ്ങൾ. കഴിഞ്ഞ ദിവസം കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിലാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.
Discussion about this post