പത്തനംതിട്ട; പത്തനംതിട്ട ബിജെപി സ്ഥാനാർത്ഥിയായ അനിൽ ആന്റണിയും ബിെജപി നേതാവ് പിസി ജോർജും. ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി. പത്തനംതിട്ട തൃപ്പാറ മഹാദേവ ക്ഷേത്രത്തിൽ ഇരുവരും ഒന്നിച്ചെത്തിയാണ് അനുഗ്രഹം തേടിയത്.
പി.സി.ജോർജ് അനിൽ ആന്റണിയെ ചന്ദനക്കുറി തൊട്ട് അനുഗ്രഹിച്ചു. ഇരുവരും ചേർന്ന് നിറപറ സമർപ്പിച്ചു. അന്നദാന ചടങ്ങ് പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. ഒട്ടേറെ പ്രവർത്തകരും ഇവർക്കൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു.
ശിവരാത്രി പ്രമാണിച്ച് ഇന്നലെ രാവിലെ ക്ഷേത്ര സന്ദർശന തിരക്കിലായിരുന്നു അനിൽ ആന്റണി. ആലുവാംകുടി, തിരുമാലിട ക്ഷേത്രങ്ങളും അദ്ദേഹം സന്ദർശിച്ചു.
Discussion about this post