ന്യൂഡൽഹി; കോൺഗ്രസ് അംഗത്വം രാജിവച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെ പത്മജ വേണുഗോപാലൻ നടത്തിയ പരാമർശം ചർച്ചയാവുന്നു.പേടിമൂലം താൻ ചന്ദനക്കുറി തൊടാറില്ലെന്നുള്ള പത്മജയുടെ പ്രസ്താവനയാണ് ചർച്ചയാവുന്നത്.
പേടിമൂലം ഞാൻ ചന്ദനക്കുറി തൊടാറില്ല. ചന്ദനക്കുറി തൊടാൻ ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാൻ. പക്ഷേ അത് തൊട്ടാൽ ഉടനെ അവർ എന്റെ മുഖത്തേയ്ക്ക് നോക്കും. അതുകൊണ്ട് തൊട്ടുകഴിഞ്ഞാൽ ഉടനെ ഉള്ളിൽ പോയി തുടച്ച് പുറത്തേക്കുവരും’, പത്മജ ഒരു ടി.വി.അഭിമുഖത്തിൽ പറയുന്നു.ഞാൻ കുറച്ചുനാൾ മുമ്പ് വാരണാസിയിൽ പോയിരുന്നു. അവിടെചെന്നപ്പോൾ എല്ലാ മുസ്ലീം കമ്മ്യൂണിറ്റിയും ബി ജെ പിയുടെ കൂടെയാണ്. ഞാൻ ഞെട്ടി. അപ്പോൾ എന്റെയടുത്തുപറഞ്ഞു, നിങ്ങൾക്ക് കേരളത്തിലൊക്കെയാണ് ബുദ്ധിമുട്ട്. ഇവിടെ ബ്രാഹ്മണരും മുസ്ലീമുകളും ഒറ്റക്കെട്ടാണ്. ഞങ്ങൾക്ക് ശക്തനായ ഭരണാധികാരിയുണ്ട്. ഞങ്ങൾക്കൊരു ബുദ്ധിമുട്ടുമില്ലെന്ന്.’- അവർ വ്യക്തമാക്കി. അഭിമുഖത്തിന്റെ ഈ ഭാഗമാണ് ചർച്ചയാവുന്നത്. ഹിന്ദിയിലുള്ള വിശീദകരണവും വീഡിയോയിൽ നൽകുന്നുണ്ട്.
‘മുൻ കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ വാക്കുകൾ കേൾക്കുക’ എന്ന അടിക്കുറിപ്പോടെ ബിജെപിയുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ പത്മജയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post