തൃശൂർ; ബിജെപി പ്രവർത്തകരോട് ക്ഷുഭിതനായെന്ന കുപ്രചരണത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. സ്വന്തം പാർട്ടി അണികളെ താൻ വഴക്ക് പറയുമെന്നും അതിനുള്ള അവകാശം തനിക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എത്രത്തോളം അവഗണിക്കുന്നുവോ അത്രത്തോളം ഉയർത്തെഴുനേൽക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
കുപ്രചാരണങ്ങളിൽ തളരില്ല. തിരുവനന്തപുരത്തേക്ക് പോകുമെന്ന് പറഞ്ഞത് പേടിപ്പിക്കാനുള്ള മാർഗം മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ആദിവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേർക്കാത്തതിനാലാണ് സുരേഷ് ഗോപി പ്രവർത്തകരെ ശാസിച്ചത്.
ആദിവാസികൾ വന്ന് പറഞ്ഞു വോട്ടർ പട്ടികയിൽ ചേർത്തിട്ടില്ലെന്ന്. അതിന് എൻറെ പാർട്ടി അണികളെ ഞാൻ വഴക്ക് പറയും, അതിനുള്ള അവകാശം എനിക്കുണ്ട്. തിരുവനന്തപുരത്തേക്ക് പോകുമെന്ന് വെറുതെ പറഞ്ഞതല്ല, പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് -അദ്ദേഹം പറഞ്ഞു. നാളെ ജയിച്ച് കഴിഞ്ഞാലും പാർട്ടി അണികളാണ് എന്തെല്ലാം വിഷയങ്ങളുണ്ടെന്ന് എൻറെ അടുത്ത് എത്തിക്കേണ്ടത്. ഈ വക്രം കൊണ്ടെന്നും ജനങ്ങളെ ഇനി കബളിപ്പിക്കാൻ കഴിയില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു
Discussion about this post