പാലക്കാട്: കൊപ്പത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പോലീസുകാരൻ മുങ്ങി മരിച്ചു. കൊപ്പം സ്റ്റേഷനിലെ എസ്‌ഐ സുബീഷാണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം.
തൂത പുഴയിൽ പുലാമന്തോൾ പാലത്തിന് സമീപമായിരുന്നു സംഭവം ഉണ്ടായത്. കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്. കുടുംബക്കാരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ വേഗം രക്ഷിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സുബീഷിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post