ഭക്ഷണ സാധനങ്ങളെ കുറിച്ചുള്ള വീഡിയോകൾ കാണാൻ എന്നും നമുക്ക് ഇഷ്ടമാണ്. പലരും ഹോട്ടലുകളും വിഭവങ്ങളുമെല്ലാം തിരഞ്ഞെടുക്കുന്നത് പല തരത്തിലുള്ള ഫുഡ് വേ്‌ളാഗുകൾ കണ്ടാണ്. അതുപോലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
ഒരു തന്തൂരി ചിക്കന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാൽ, ഇത് യഥാർത്ഥ തന്തൂരി ചിക്കനല്ലെന്നതാണ് വീഡിയോയുടെ പ്രത്യേകത. തന്തൂരി ചിക്കനെ പോലെ തന്നെ തോന്നിക്കുന്ന ഒരു കേക്കാണ് ഇത്.
ദയീത പാൽ എന്ന ബേക്കറാണ് ഈ ഹൈപ്പർ റിയലസ്റ്റിക് കേക്കിന്റെ വീഡിയോ ഇൻസ്റ്റഗ്രാം ടൈംലൈനിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു പ്ലേറ്റിൽ സാലഡുകളുടെയൊപ്പം ഒരു കഷ്ണം തന്തൂരി ചിക്കൻ ഇരിക്കുന്നതാണ് ആദ്യം വീഡിയോയിൽ കാണുന്നത്. പിന്നീട് കത്തിയും ഫോർക്കും ഉപയോഗിച്ച് ചിക്കൻ മുറിക്കുമ്പോൾ ഇതിനുള്ളിൽ വാനിലാ ഫോണ്ടന്റും ചോക്ലേറ്റ് ഫില്ലിംഗും കാണാം.
നിരവധി പേരാണ് വീഡിയോക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്തൊരു ക്രിയേറ്റിവിറ്റി, ശരിക്കും തന്തൂരി പോലെ തന്നെ എന്നുൾപ്പെടെ കമന്റുകൾ വന്നിട്ടുണ്ട്. എന്നാൽ, ഇത്തരം പരീക്ഷണങ്ങൾ ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെയെന്നും ചോദിച്ചവരുണ്ട്.
Discussion about this post