ജയ്പൂർ: പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ സ്വയംപര്യാപ്തത സേനയ്ക്ക് ആത്മവിശ്വാസം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊഖ്രാനിൽ നടക്കുന്ന ത്രിദിന സൈനിക അഭ്യാസ പ്രകടനമായ ‘ഭാരത് ശക്തി’ യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഐആർവി സാങ്കേതികവിദ്യയുള്ള തദ്ദേശീയമായി വികസിപ്പിച്ച അഗ്‌നി-5 മിസൈലിന്റെ ആദ്യ വിജയകരമായ പറക്കൽ പ്രതിരോധ മേഖലയിലെ ആത്മനിർഭർ ഭാരതിലേക്കുള്ള വലിയൊരു ചുവടു വയ്പ്പാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ഉത്പാദനം ഇരട്ടിയിലധികമായി ഉയർന്നു, അതായത്, ഒരു ലക്ഷം കോടിയിലേറെ. ഇന്ത്യയിലെ യുവാക്കളാണ് ഇതിൽ വലിയൊരു പങ്ക് വഹിക്കുന്നത്. പത്ത് വർഷത്തിനുള്ളിൽ 150ലധികം പുതിയ പ്രതിരോധ സംരംഭങ്ങൾ തുടങ്ങി. പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ സ്വയംപര്യാപ്തത സേനയ്ക്ക് ആത്മവിശ്വാസം നൽകും’- പ്രധാനമന്ത്രി പറഞ്ഞു.
കര, നാവിക, വേയാമ സേനകളുടെ ഇന്ത്യൻ നിർമ്മിത ആയുധങ്ങളും യുദ്ധ വിമാനങ്ങളും ഉൾപ്പെടെ പ്രദർശിപ്പിച്ച ശക്തി പ്രകടനത്തിൽ പ്രധാനമന്ത്രി മുഖ്യാതിഥിയായിരുന്നു. പൊഖ്രാനിലെ ഫയറിംഗ് റേഞ്ചിൽ നടന്ന സൈനിക അഭ്യാസത്തിന് സംയുക്ത സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാനും സേനാ മേധാവികളും സന്നിഹിതരായിരുന്നു.













Discussion about this post