ന്യൂഡൽഹി: അഹമ്മദാബാദിൽ ഉദ്ഘാടനം ചെയ്ത കൊച്ച്രബ് ആശ്രമത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് നവീകരണത്തിന് മുൻപും ശേഷവുമുള്ള ആശ്രമത്തിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി പങ്കുവച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നും തിരികെയെത്തിയതിന് ശേഷം മഹാത്മാ ഗാന്ധി സ്ഥാപിച്ച ആശ്രമത്തിൽ വരുമ്പോഴെല്ലാം തന്നെ ഗാന്ധിജിയുടെ ആശയങ്ങളും മൂല്യങ്ങളും ഇന്നും അനുഭവിക്കാൻ സാധിക്കുമെന്ന് ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ സമ്പന്നമായ ചരിത്രത്തെ ആഘോഷിക്കുന്നതിലും സംരക്ഷിക്കുന്നതിലുമുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് സബർമതി ആശ്രമത്തിന്റെ നവീകരണം. ഈ പ്രതിബദ്ധതയുടെ ഫലം നിങ്ങളെ അത്ഭുതപ്പെടുത്തുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ഗാന്ധി ആശ്രമം സ്മാരകത്തിനായുള്ള മാസ്റ്റർ പ്ലാനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
നിലവിൽ അഞ്ച് ഏക്കർ ഭൂമിയിലാണ് സ്മാരകം സ്ഥിതി ചെയ്യുന്നത്. ഇത് വിശാലമാക്കാനും പുനരുദ്ധാരണത്തിനുമാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. ഗാന്ധിജിയുടെ ആശയങ്ങളായിരുന്നു തങ്ങളെ നയിച്ചതെന്ന് മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.













Discussion about this post