മോശം സിബിൽ സ്‌കോറുള്ള വ്യക്തിക്ക് ലോൺ കിട്ടുക എന്നത് ഏറെ പ്രയാസകരമായ ഒരു കാര്യമാണ്. സിബിൽ സ്‌കോർ കൃത്യമാണെങ്കിൽ മാത്രമേ ഏതൊരു അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും നിങ്ങൾക്ക് ലോൺ തരികയുള്ളൂ. ഈ സ്‌കോർ കണക്കാക്കിയാണ് നിങ്ങൾക്ക് എത്ര ലോൺ നൽകാനാവും, തിരിച്ചടവ് കാലാവധി എത്രയാണ്, പലിശ നിരക്ക് എത്രയാകും എന്നീ കാര്യങ്ങൾ നിർണയിക്കുക. ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യതയുടെ സൂചകമാണ് ഈ സിബിൽ സ്‌കോർ. 300 മുതൽ 900 വരെയാണ് ഒരു വ്യക്തിയുടെ സിബിൽ സ്‌കോർ.
ക്രെഡിറ്റ് സ്‌കോർ കുറവാണെങ്കിൽ ലോൺ എടുക്കാൻ സാധിക്കുമോ? ക്രെഡിറ്റ് സ്‌കോർ 700ൽ താഴെയുള്ള ഒരാൾക്ക് കാർ ലോൺ ലഭിക്കുമോ? അറിയാം ഈ കാര്യങ്ങൾ…
ഏത് സിബിൽ സ്‌കോറിനെ അടിസ്ഥാനമാക്കിയാണ് കാർ ലോൺ നൽകുന്നത് എന്നത് ലോൺ പോളിസിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒരു വ്യക്തിയുടെ വരുമാനം, ലോണുകൾ, ഡൗൺ പെയ്‌മെന്റ്, തിരിച്ചടവ് എന്നിവയും ലോൺ ലഭ്യതയെ സ്വാധീനിക്കുന്നുണ്ട്. വ്യത്യസ്ത നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ കമ്പനികളും ലോൺ നൽകുന്നത്. 700ന് മുകളിലുള്ള സിബിൽ സ്‌കോർ ആണ് ഒട്ടുമിക്ക കമ്പനികളും മികച്ചതായി കണക്കാക്കുന്നത്. കാരണം, 700ൽ കൂടുതൽ ക്രെഡിറ്റ് സ്‌കോർ ഉള്ളവർ വായ്പ തിരിച്ചടക്കാൻ ശേഷിയുള്ളവരാണെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ക്രെഡിറ്റ് സ്‌കോർ 700ൽ താഴെയുള്ളവർക്കും ഇക്കാലത്ത് കാർ ലോൺ കൊടുക്കാറുണ്ട്. എന്നാൽ, ഇത്തരക്കാർ ഉയർന്ന പലിശ നൽകേണ്ടി വരും. ഇവർക്ക് കമ്പനി നൽകുന്ന വ്യവസ്ഥകളും കർശനമായിരിക്കും.
വളരെ കുറഞ്ഞ സിബിൽ സ്‌കോർ ഉള്ളവർക്ക് ലോൺ ലഭ്യമാകില്ല. ഇങ്ങനെ കുറഞ്ഞ സ്‌കോർ ഉള്ളവർ എത്രയും പെട്ടെന്ന് ക്രെഡിറ്റ് സ്‌കോർ ഉയർത്താൻ ശ്രമിക്കണം. അതിനായി ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ലോണുകൾ കൃത്യമായി അടക്കുക എന്നതാണ്. ക്രെഡിറ്റ് വിനിയോഗ അനുപാതം മെച്ചപ്പെടുത്തുന്നതും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്തും.
നിങ്ങളുടെ ക്രെഡിറ്റ് കാർഡ്, അല്ലെങ്കിൽ മറ്റേതെങ്കിലും ഇഎംഐ കാർഡുകളുടെ വിനിയോഗ അനുപാതം 30 ശതമാനത്തിലെങ്കിലും നിർത്താൻ ശ്രദ്ധിക്കുക. അതായത്, ഇപ്പോൾ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ലിമിറ്റ് 10000 രൂപയാണെങ്കിൽ, അതിലെ മുഴുവൻ തുകയും നിങ്ങൾ വിനിയോഗിച്ചാൽ, നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗ അനുപാതം 10 ശതമാനം ആണ്. അതിനാൽ തന്നെ ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ അതിലെ 70 ശതമാനം മാത്രം ലിമിറ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
Discussion about this post