വയനാട്: പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥ് മരിക്കുന്നതിന് മുൻപും വിദ്യാർത്ഥികൾ ആൾക്കൂട്ട വിചാരണ നേരിട്ടിട്ടുണ്ടെന്ന് കണ്ടെത്തൽ. സംഭവത്തിൽ 13 വിദ്യാർത്ഥികൾക്കെതിരെ ആന്റി റാഗിംഗ് സ്‌ക്വാഡ് നടപടികൾ സ്വീകരിച്ചു. എസ്എഫ്‌ഐ കോജേ് യൂണിയൻ മുൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് വിദ്യാർത്ഥികളുടെ മൊഴിയെടുത്തിരുന്നു. ഇതേതുടർന്നാണ് കൂടുതൽ റാഗിംഗ് വിവരങ്ങൾ പുറത്തറിഞ്ഞത്. 2019, 2021 ബാച്ചുകളിൽ പെട്ട രണ്ട് വിദ്യാർത്ഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടതായാണ് കണ്ടെത്തൽ.
പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് രണ്ട് ആൾക്കൂട്ട വിചാരണയും. 2019 ബാച്ചിലെ വിദ്യാർത്ഥിയെ മർദ്ദിച്ചവർ പഠനം പൂർത്തിയാക്കി ഇന്റേൺഷിപ്പിലാണ്. ഇവരിൽ നാല് പേർക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പ് വിലക്ക് ഏർെപ്പടുത്തി. 2021 ബാച്ചിലെ വിദ്യാർത്ഥിയെ മർദ്ദിച്ചവരിൽ രണ്ട് പേരെ ഒരു വർഷത്തേക്ക് സസ്‌പെന്റ് ചെയ്തു. മറ്റ് രണ്ട് പേരുടെ സ്‌കോളർഷിപ്പ് റദ്ദാക്കി.
Discussion about this post