ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പയിറങ്ങി. കട തകർത്ത് ഭക്ഷണ സാധനങ്ങൾ കഴിച്ചു. രാവിലെ ആറരയോടെയായിരുന്നു സംഭവം.
മാട്ടുപ്പെട്ടി ഇക്കോ പോയിന്റ് പരിസരത്താണ് ആനയെത്തിയത്. രാവിലെ പ്രദേശത്ത് എത്തിയ ആന ദീർഘനേരം ഇവിടെ തുടർന്നു. ഇതിന് ശേഷമാണ് വഴിയോരത്തുള്ള കട ആക്രമിച്ചത്. കട പൂർണമായും തകർന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടനെ ആർആർടി സംഘം സ്ഥലത്ത് എത്തി. തുടർന്ന് ആനയെ തുരത്തി കാട്ടിലേക്ക് ഓടിക്കുകയായിരുന്നു. പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ചയും ജനവാസമേഖലയിൽ പടയപ്പ എത്തിയിരുന്നു. റോഡിലേക്ക് എത്തിയ ആന
ടൂറിസ്റ്റുകളുടെ കാറിന് നേരെ പാഞ്ഞടുത്തിരുന്നു.
Discussion about this post