നാഗ്‌പൂർ : ആർ.എസ്.എസ് കേരള പ്രാന്തത്തെ രണ്ടായി തിരിച്ച് ആർ.എസ്.എസിന്റെ നിർണായക തീരുമാനം . അഖിലഭാരതീയ പ്രതിനിധി സഭയിലാണ് തീരുമാനമെടുത്തത്. ശാഖയുടെയും സ്ഥാനുകളുടേയും എണ്ണത്തിലുണ്ടായ വർദ്ധനവിനെ തുടർന്ന് പ്രവർത്തന സൗകര്യത്തിനാണ് തീരുമാനം . ദക്ഷിണ കേരളം , ഉത്തര കേരളം എന്ന നിലയിലാണ് വിഭജനം. നേരത്തെ തിരുവനന്തപുരം മുതൽ കാഞ്ഞങ്ങാട് വരെ ഒരു പ്രാന്തമായിട്ടായിരുന്നു പരിഗണിച്ചിരുന്നത്.
പ്രൊഫസർ രമേശനാണ് ദക്ഷിണ കേരള പ്രാന്തത്തിന്റെ സംഘചാലക്. ദക്ഷിണ കേരള പ്രാന്തത്തിന്റെ കാര്യവാഹ് ചുമതല ടി വി പ്രസാദ് ബാബുവിനാണ്. സഹകാര്യവാഹ് ചുമതല കെബി ശ്രീകുമാറിനാണ്. എസ്.സുദർശനൻ പ്രാന്ത പ്രചാരകനായും പ്രശാന്ത് സഹ പ്രാന്ത പ്രചാരകനായും ചുമതല വഹിക്കും.
അഡ്വ. കെകെ ബലറാമാണ് ഉത്തര കേരള പ്രാന്തത്തിന്റെ സംഘചാലക്. പി.എൻ ഈശ്വരൻ പ്രാന്ത കാര്യവാഹിന്റെയും പിപി സുരേഷ് ബാബു സഹകാര്യവാഹിന്റെയും ചുമതല വഹിക്കും. എ. വിനോദാണ് പ്രാന്ത പ്രചാരക്. അനീഷ് സഹപ്രാന്തപ്രചാരക്.
ക്ഷേത്രീയ കാര്യവാഹായി എം.രാധാകൃഷ്ണനേയും ക്ഷേത്രീയ പ്രചാരകായി പി.എൻ ഹരികൃഷ്ണനേയും നിശ്ചയിച്ചിട്ടുണ്ട്. അഖിലഭാരതീയ സഹ ശാരീരിക് ശിക്ഷൺ പ്രമുഖായി ഓകെ മോഹനേയും രണ്ടു പ്രാന്തങ്ങളുടേയും ബൗദ്ധിക് ശിക്ഷൺ പ്രമുഖായി കെപി രാധാകൃഷ്ണനേയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
Discussion about this post