പാലക്കാട്:കേരളം കഞ്ഞി കുടിച്ച് കഴിയുന്നത് മോദി സർക്കാർ ഉള്ളത് കൊണ്ടാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മോദി ഇല്ലെങ്കിൽ ജനം പട്ടിണി കിടന്ന് മരിച്ചേനെ , ഇത് ജനങ്ങൾ തിരിച്ചറിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേത്തു. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള റോഡ് ഷോയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കേരളം രക്ഷപ്പെടണമെങ്കിലും വികസനം വേണമെങ്കിലും മോദി സർക്കാർ മുന്നാം തവണയും അധികാരത്തിൽ വരണം. ജനങ്ങൾ അദ്ദേഹത്തോടൊപ്പം ഉണ്ടാവും . മോദി സർക്കാർ ഉള്ളത് കൊണ്ടാണ് ജനങ്ങൾ പട്ടിണിയില്ലാതെ കഴിയുന്നത്. മോദി സർക്കാർ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിൽ പട്ടിണി മരണങ്ങൾ ഉണ്ടാവുമായിരുന്നു എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
മോദി സർക്കാർ ഇല്ലായിരുന്നുവെങ്കിൽ ഇവിടെ റേഷനരി ലഭിക്കുമായിരുന്നില്ല. കുടിവെള്ളം ലഭിക്കുമായിരുന്നില്ല. സൗജന്യമായി വൈദ്യുതിയും ലഭിക്കുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post