ഇടുക്കി; അടിമാലിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്ന് മരണം. ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു.
മാങ്കുളം ആനക്കുളത്തിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടിൽ നിന്നും എത്തിയ വിനോദസഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
30 അടി താഴ്ച്ചയിലേക്കാണ് ട്രാവലർ മറിഞ്ഞത്.
Discussion about this post