തിരുവനന്തപുരം;നർത്തകനും നടനുമായ ഡോ.ആർഎൽവി രാമകൃഷ്ണന് നേരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശത്തിൽ വിമർശനവുമയി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കലയിൽ ജാതിയോ, നിറമോ, വർണ്ണമോ, ലിംഗമോ, സമ്പന്നനോ, ദരിദ്രനോ എന്ന വേർതിരിവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
.കലാമേഖലയിൽ പ്രവർത്തിക്കുന്ന എല്ലവരും ഇതിനെല്ലാം അതീതരാണ്. അങ്ങനെ ആരെങ്കിലും വേർതിരിച്ചു കാണുന്നുണ്ടെങ്കിൽ അവർ ഇനി എത്ര വലിയ സർവജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കും. അഹങ്കാരവും അഞ്ജതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുത്. ആർ. എൽ. വി രാമകൃഷ്ണനൊപ്പമെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post