കൊച്ചി; നടനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി…രാമകൃഷ്ണനോടും ഒരു അഭിർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം.കറുപ്പിനൊപ്പം.രാമകൃഷ്ണനൊപ്പമെന്നാണ് അദ്ദേഹം കുറിച്ചത്.
അതേസമയം ഡോ.ആർഎൽവി രാമകൃഷ്ണന് നേരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് അധിക്ഷേപം തുടർന്ന് കലാണ്ഡലം സത്യഭാമ. ആരുടെയും പേരെടുത്ത് താൻ പറഞ്ഞിട്ടില്ല, പറഞ്ഞത് പറഞ്ഞത് തന്നെയാണ്. താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. വ്യക്തിപരമായി ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ലെന്നും സത്യഭാമ പ്രതികരിച്ചു. മോഹിനിയാട്ടത്തെ കുറിച്ച് പറഞ്ഞതിൽ ഒരു കുറ്റബോധവുമില്ല ഇനിയും പറയും.കറുത്ത നിറമുള്ളവർ അതിനനുസരിച്ചുള്ള ജോലി ചെയ്യണമെന്നും സത്യഭാമ പറഞ്ഞു. തനിക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post