തിരുവനന്തപുരം: ഇവിടെ നടക്കുന്നത് ‘ലൈസൻസ് ടു കിൽ’ ആണെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ. കെഎസ്ആർടിസിയെ താൻ രക്ഷപ്പെടുത്തും. അത് ചെയ്തിട്ടേ പോകൂ എന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവിംഗ് പരിഷ്‌കരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കെഎസ്ആർടിസിയിൽ ജിപിഎസ് വച്ചിട്ടുണ്ട്. എന്നാൽ, ഇതുകൊണ്ട് ഒരു ഉപയോഗവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘വിദേശത്ത് പോകുമ്പോൾ ടെക്‌നോളജികൾ കണ്ടു വയ്ക്കും, അത് ഇവിടെ കോപ്പിയടിക്കും. അതാണ് ഇവിടെ നടക്കാറുള്ളത്. ആറോ ഏഴോ മാസത്തിനുള്ളിൽ കെഎസ്ആർടിസിയെ ഞാൻ ഒരു കുരുക്കിലിടും, അതിനുള്ള പണികൾ നടന്നു വരുകയാണ്. അഴിമതി ഇല്ലാതാക്കും, എല്ലാം ഒരു വിരൽതുമ്പിലാക്കും, എന്നാലേ കെഎസ്ആർടിസി രക്ഷപ്പെടൂ’- ഗണേഷ് കുമാർ വ്യക്തമാക്കി.
മെയ് ഒന്ന് മുതൽ ഡ്രൈവിംഗ് പരിഷ്‌കരണം നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. എന്നാൽ, മന്ത്രിയുടെ ഉത്തരവ് തടഞ്ഞുവച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഇതേതുടർന്നാണ് മന്ത്രിയുടെ പ്രസ്താവന.
Discussion about this post