കണ്ണൂർ: മിന്നൽ വേഗത്തിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് കണ്ണൂരിൽ നിന്നും കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് രോഗിയെ എത്തിച്ച് ആംബുലൻസ് ഡ്രൈവർ. കണ്ണൂർ കേളകം സ്വദേശി ബെസ്റ്റിനാണ് ജീവൻ പണയം വച്ച് നിരത്തിലൂടെ ഓടിയെത്തിയത്.
പേരാവൂർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ കുമാരനെയാണ് ഹൃദയ മാറ്റ ശസ്ത്രക്രിയക്ക് കോഴിക്കോട് മൈത്ര ആസ്പത്രിയിലേക്ക് എത്തിച്ചത്. മാറ്റിവെക്കാനുള്ള ഹൃദയം ബേബി മെമ്മോറിയൽ ആസ്പത്രിയിൽ നിന്ന് മൈത്ര ആസ്പത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്.
കണ്ണൂർ കണിച്ചാറിൽ നിന്നും കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് വെറും ഒരു മണിക്കൂറും 35 മിനിറ്റും എടുത്താണ് ഓടിയെത്തിയത്. ഇന്ന് രാവിലെ ആറു മണിക്ക് പുറപ്പെട്ട ആംബുലൻസ് 7.35 ഓടെ മൈത്ര ആശുപത്രിയിലെത്തി.
വഴിയിൽ വിവിധ സ്റ്റേഷനുകളിലെ പോലീസ് ട്രാഫിക്ക് നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കിയതായി ബെസ്റ്റിൻ പറഞ്ഞു
Discussion about this post